ന്യൂഡല്‍ഹി : രാജ്യത്താകെ രോഗബാധിതരുടെ എണ്ണം 6,48,315 ആയി. പ്രതിദിന വര്‍ധന 22,000 കടന്നു. 24 മണിക്കൂറിനിടെ 22,771 പേരാണ് രോഗബാധിതരായത്. ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 442 പേര്‍ കൂടി മരിച്ചതോടെ കൊവിഡ് മരണം 18,655 ആയി. 60.80 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,94,227 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 24 മണിക്കൂറിന് ഇടയിൽ രോഗം ഭേദമായത് 14,335 പേര്‍ക്കാണ്. നിലവിൽ 2,35,433 പേരാണ് ചികിത്സയിൽ ഉള്ളത് .
24 മണിക്കൂറിൽ 22,771 രോഗികൾ ; രാജ്യത്ത് കൊവിഡ് ബാധിതർ ആറര ലക്ഷത്തിലേക്ക്
RECENT NEWS
Advertisment