ന്യൂഡൽഹി : 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 37,148 പേർക്ക്. 587 പേർക്ക് വൈറസ് ബാധമൂലം ജീവൻ നഷ്ടമാകുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 11,55,191 ആയി. നാലു ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗം ബാധിച്ച 7.2 പേരാണ് കോവിഡ് മുക്തരായത്.
രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് ബാധിച്ച മഹാരാഷ്ട്രയിൽ 3,18,695 രോഗികളാണുള്ളത്. തമിഴ്നാട്ടിൽ 1,75,678 പേർക്ക് കോവിഡ് ബാധിച്ചു. ഡൽഹിയിൽ 1,23,747 പേർക്കും, കർണാടകയിൽ 67,420 പേർക്കും, ഉത്തർ പ്രദേശിൽ 51,160 പേർക്കും രോഗം ബാധിച്ചതായാണ് റിപ്പോർട്ട്.