Thursday, April 17, 2025 10:00 am

ഇന്ത്യ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണം ; പ്രധാനമന്ത്രിക്ക് കത്തയച്ച് ജമാല്‍ സിദ്ദിഖി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇന്ത്യ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി. ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തില്‍ കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുകയും ഇന്ത്യന്‍ സാംസ്‌കാരിക വിവിധ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ പുനര്‍നാമകരണം ചെയ്യുകയും വേണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു. ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ ഐഡന്റിറ്റിയുടെ അടയാളമാണ് ഇന്ത്യ ഗേറ്റ് എന്ന് സിദ്ദിഖി എഎന്‍ഐയോട് പ്രതികരിച്ചു. ഭാരത് ദ്വാര്‍ എന്ന് ഇന്ത്യ ഗേറ്റിനെ പുനര്‍നാമകരണം ചെയ്യുക വഴി പോസിറ്റിവായ സന്ദേശമാണ് നല്‍കുകയെന്നും ഇന്ത്യ ഗേറ്റില്‍ നിരവധി രക്തസാക്ഷികളുടെ പേരുകള്‍ കൊത്തിവെച്ചിട്ടുണ്ടെന്നും ഇത് അവര്‍ക്കുള്ള ആദരം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ തീരുമാനത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകേണ്ടതില്ല. എല്ലാവരും ഇത് പൂര്‍ണ്ണമനസോടെ സ്വീകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, പ്രധാനമന്ത്രി മോദി ഉടന്‍ തന്നെ ഈ ആവശ്യം നിറവേറ്റും – അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലാ സ്റ്റേഡിയത്തിൻ്റെ പവലിയന് ജില്ലയുടെ കായിക പിതാവ് ജോർജ്ജ് ഫിലിപ്പിൻ്റെ പേര് നൽകണം...

0
പത്തനംതിട്ട : ജില്ല സ്റ്റേഡിയത്തിൻ്റെ പവലിയന് ജില്ലയുടെ കായിക പിതാവ്...

രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും

0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര...

മാനവരാശിയുടെ മുന്നേറ്റത്തിന് ശ്രീനാരായണ ധർമ്മത്തിൽ അധിഷ്ഠിതമായി ജീവിതം നയിക്കണം ; പ്രീതി നടേശൻ

0
തിരുവല്ല : മാനവരാശിയുടെ മുന്നേറ്റത്തിന് ശ്രീനാരായണ ധർമ്മത്തിൽ അധിഷ്ഠിതമായി ജീവിതം...

പാറക്കടവ് പാലവും പരിസരവും ശുചീകരിച്ച് പ്രമാടം ഗ്രാമപഞ്ചായത്ത് ക്യാമറ സ്ഥാപിച്ചു

0
പ്രമാടം : മാലിന്യ നിക്ഷേപകേന്ദ്രമായിരുന്ന പാറക്കടവ് പാലവും പരിസരവും ശുചീകരിച്ച്...