ടോക്യോ : ഒളിമ്പിക്സ് ഹോക്കി വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിക്കെതിരെ ഇന്ത്യ മുന്നില്‍. 5-3 ആണ് സ്കോര്‍. ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിംഗ്, ഹാര്‍ദിക് സിംഗ്, ഹര്‍മന്‍പ്രീത് എന്നിവരാണ് ഗോളുകള്‍ നേടിയത്.
കളി തുടങ്ങുമ്പോള്‍ ജര്‍മനി ഒരു ഗോളിന് മുന്നിലായിരുന്നു. തിമൂര്‍ ഒറൂസാണ് ജര്‍മനിക്ക് വേണ്ടി ഗോള്‍ നേടിയത്. ഇതിന് പിന്നാലെ ഇന്ത്യയുടെ സിമ്രന്‍ജിത് ഗോള്‍ നേടി. തുടര്‍ന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും നിക്ലാസ് വെലനും, ബെനെഡിക്ടും സ്കോര്‍ ചെയ്തു.
സെമിയില്‍ ബെല്‍ജിയത്തോടേറ്റ 5-2 തോല്‍വി മറന്നുകഴിഞ്ഞെന്നും വെങ്കലമെഡല്‍ പോരാട്ടം ജയിക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യന്‍ ടീം നായകന്‍ മന്‍പ്രീത് സിംഗ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ സിമ്രന്‍ജിത് ഗോള്‍ നേടി. തുടര്‍ന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും നിക്ലാസ് വെലനും, ബെനെഡിക്ടും സ്കോര്‍ ചെയ്തു. സിമ്രന്‍ജിതിന്റെ മറ്റൊരു ഗോളിലൂടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളം ഉയരുകയായിരുന്നു. അവസാന നിമിഷത്തില്‍ ജര്‍മനിക്ക് ഒരു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഇന്ത്യന്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ് അത് അത്ഭുതകരമായി രക്ഷപ്പെടുത്തി.
സെമിയില്‍ ബെല്‍ജിയത്തോടേറ്റ 5-2 തോല്‍വി മറന്നുകഴിഞ്ഞെന്നും വെങ്കലമെഡല്‍ പോരാട്ടം ജയിക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യന്‍ ടീം നായകന്‍ മന്‍പ്രീത് സിംഗ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സെമിയില്‍ നന്നായി പൊരുതിയ ടീമിന് ജര്‍മനിയെ കീഴടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു ആരാധകര്‍. 2008-ലും 2012-ലും ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ ജര്‍മനി 2016-ല്‍ റിയോയില്‍ വെങ്കലം നേടിയിരുന്നു.