അബുദാബി : അടുത്തതവണ അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാം വലിയ സാമ്പത്തികശക്തിയാക്കിമാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അബുദാബിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ‘അഹ്‌ലന്‍ മോദി’ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഭാരതം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു’ എന്ന് മലയാളത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. സംസ്കൃതം, തമിഴ്, തെലുഗു തുടങ്ങി വിവിധ ഭാഷകളില്‍ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്തു.
‘2047-ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കി മാറ്റും. അബുദാബിയില്‍ പുതിയ ഇതിഹാസമാണ് ഈ ദിവസം രചിച്ചിരിക്കുന്നത്. എല്ലാവരുടെയും ഹൃദയം ഇവിടെ ചേര്‍ന്നിരിക്കണം. ഈ നിമിഷം ആസ്വദിച്ചു ജീവിക്കൂ. എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു ഇന്ത്യ- യു.എ.ഇ. സിന്ദാബാദ്. ഞാനെന്റെ കുടുംബാംഗങ്ങളെ കാണാനാണ് വന്നത്. നിങ്ങള്‍ ജനിച്ച നാടിന്റെ സുഗന്ധം നിങ്ങള്‍ക്ക് നല്‍കാനാണ് വന്നത്. ഭാരതം പ്രവാസികളെയോര്‍ത്ത് അഭിമാനിക്കുന്നു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഭാരതത്തോടുള്ള സ്നേഹവും അടുപ്പവും അഭിനന്ദനീയമാണ്. അദ്ദേഹത്തിന്റെ കരുതലും സ്നേഹവുമില്ലെങ്കില്‍ ഈ മഹാപരിപാടി ഇവിടെ സാധ്യമാകുമായിരുന്നില്ല. ആ സ്നേഹം എന്നും കരുത്തു പകരുന്നു’ നരേന്ദ്രമോദി വ്യക്തമാക്കി.