Thursday, July 3, 2025 11:54 am

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ പതിനൊന്നാമതായി ഇന്ത്യ ; ലോകത്തെ കൊവിഡ് കണക്കുകൾ ഇങ്ങനെ…

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യം മൂന്നാംഘട്ട ലോക്ക് ഡൗണിലൂടെ കടന്നു പോകുന്നതിനിടെ കൊവിഡ് കേസുകളുടെ എണ്ണം 70,000 കടന്നിരിക്കുകയാണ്. കൊവിഡ് 19 പ്രഭവകേന്ദ്രമായ ചൈനയുടെ തൊട്ട് താഴെയാണ് കൊവിഡ് കണക്കുകളിൽ നിലവിൽ ഇന്ത്യയുടെ സ്ഥാനം. നിലവിലെ രീതിയിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ ഈ ആഴ്ച തന്നെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോകത്തെ കൊവിഡ് കണക്കുകൾ പരിശോധിക്കാം.

ലോകമെമ്പാടുമായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 4256001 ആയി ഉയർന്നിരിക്കുകയാണ്. അമേരിക്കയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം പതിമൂന്ന് ലക്ഷത്തി എൺപതിനായിരം കവിഞ്ഞു. അതേസമയം റഷ്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ഇവിടെ രോഗികളുടെ എണ്ണം രണ്ടുലക്ഷത്തി ഇരുപതിനായിരം കടന്നു. സ്പെയിനിൽ 268,143, ബ്രിട്ടനിൽ 223,060, ഇറ്റലി 219,814 എന്നിങ്ങനെയാണ് കൊവിഡ് കണക്കുകൾ.

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ മരണം 287,332 ആയി. ഏറ്റവും കൂടുതൽ മരണം അമേരിക്കയിലാണ്. എൺപത്തിയൊന്നായിരത്തിലേറെ പേരാണ് അമേരിക്കയിൽ മരിച്ചത്. ബ്രിട്ടനിൽ മരണം മുപ്പത്തിരണ്ടായിരത്തി അറുപത്തിയഞ്ചായി. ഇറ്റലിയിൽ മുപ്പതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിയൊൻപത് പേരും സ്പെയിനിൽ ഇരുപത്തിയാറായിരത്തി എഴുന്നൂറ്റി നാൽപ്പത്തിനാല് പേരും മരിച്ചു. ഫ്രാൻസിൽ ആകെ ഇരുപത്താറായിരത്തി അറുനൂറ്റിനാൽപ്പത്തിമൂന്ന് പേരാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 3,064 പേര്‍ക്കാണ് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 70,756 ആയി ഉയര്‍ന്നു. തിങ്കളാഴ്ച 87 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2,293 ആയി. 22,455 പേര്‍ രോഗമുക്തരായി. തിങ്കളാഴ്ച 1,538 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ രോഗികളുടെ വർധനവ് ആശങ്കപ്പെടുത്തുന്നതാണ്. ഞായറാഴ്ച പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 4213 പേര്‍ക്കായിരുന്നു. 97 പേര്‍ മരിക്കുകയും ചെയ്തു. പ്രതിദിന കണക്കില്‍ ഇന്ത്യയില്‍ ഏറ്റവും അധികം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തത് ഞായറാഴ്ച ആയിരുന്നു.

ലോകത്തെ കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്ന വേൾഡോ മീറ്റേഴ്സിന്റെ  കൊവിഡ് പട്ടികയിൽ ഇന്ത്യ 11ാം സ്ഥാനത്താണുള്ളത്. അമേരിക്ക, സ്പെയിൻ, യുകെ, റഷ്യ, ഇറ്റലി, ഫ്രാൻസ്, ജർമനി, ബ്രസീൽ, തുർക്കി, ഇറാൻ, ചൈന എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ത്യക്ക് തൊട്ടുമുന്നിലുള്ള ചൈനയിൽ 82,919 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലിത് 70,827 ആണ്. ചൈനയ്ക്ക് മുന്നിലുള്ള രാജ്യങ്ങളിലെല്ലാം ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. പട്ടികയിൽ ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ള കാനഡയിൽ 69, 981 പേർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ത്യയിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്ന രീതി കഴിഞ്ഞ ദിവസങ്ങളിലേതു പോലെ തുടരുകയാണെങ്കിൽ ഈ ആഴ്ചയ്ക്കുള്ളിൽ തന്നെ ഇന്ത്യ ചൈനയെ മറികടക്കും. ഇന്ത്യയിലെയും ചൈനയിലെയും കൊവിഡ് ബാധിതരുടെ എണ്ണം തമ്മിൽ നിലവിൽ 11,000ത്തിനടുത്ത് മാത്രമാണ് വ്യത്യാസമുള്ളത്. ഇന്ത്യയിൽ ഞായറാഴ്ച നാലായിരത്തിലധികവും തിങ്കളാഴ്ച മൂവായിരത്തിലധികവും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിൽ 2,294 പേർ കൊവിഡ് ബാധിച്ച് മരിച്ചപ്പോൾ ചൈനയിലിത് 4,633 ആണ്. അതേസമയം ഇന്ത്യയിൽ 45,984 ആക്ടീവ് കേസുകളുള്ളപ്പോൾ ചൈനയിൽ 115 പേർ മാത്രമാണ് ചികിത്സയിലുള്ളത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പച്ചക്കറി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു

0
ത്രിപുര : പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു....

ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍

0
ആലപ്പുഴ : ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍....

പാതിവഴിയില്‍ നിലച്ച് കൈതപ്പറമ്പ് കുടുംബാരോഗ്യകേന്ദ്രം കെട്ടിടംപണി

0
കൈതപ്പറമ്പ് : കുടുംബാരോഗ്യകേന്ദ്രത്തിന്റെ പാതിയിൽ നിർത്തിയ പുതിയ കെട്ടിടത്തിന്റെ പണി...

മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രിക്കെതിരെ കെ. ​മു​ര​ളീ​ധ​ര​ൻ

0
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന...