ഡൽഹി: ഫിലിപ്പീൻസിലേക്കുള്ള ബ്രഹ്‌മോസ് മിസൈൽ കയറ്റുമതിക്കുപിന്നാലെ സുഖോയ് സു-30 എം.കെ.ഐ. യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമിച്ച് കയറ്റുമതിചെയ്യാൻ റഷ്യയുമായി ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യൻ സന്ദർശനവേളയിലാണ് ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നത്. റഷ്യൻ സഹകരണത്തോടെയാകും നിർമാണം. വിമാനത്തിന്റെ ഇന്ത്യയിലെ നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡും(എച്ച്.എ.എൽ.) റഷ്യൻ സുഖോയിസും ഇക്കാര്യത്തിൽ ചർച്ചനടത്തി. ഇന്ത്യൻ വ്യോമസേനയ്ക്കായി നിർമിച്ച 272 സു-30 എം.കെ.ഐ. വിമാനങ്ങളുടെ വിതരണം എച്ച്.എ.എൽ. നേരത്തേ പൂർത്തിയാക്കിയിരുന്നു. ഇതിൽ 50 എണ്ണം റഷ്യയിലും 222 എണ്ണം എച്ച്.എ.എലിന്റെ നാസിക്കിലെ പ്ലാന്റിലുമാണ് നിർമിച്ചത്. ഇവയിൽ 40 എണ്ണത്തിന് സൂപ്പർസോണിക് ക്രൂസ് മിസൈലായ ബ്രഹ്‌മോസിനെ വഹിക്കാൻ ശേഷിയുണ്ട്. വ്യോമസേനയ്ക്ക് ലഭിക്കാനുള്ള 12 സുഖോയ് വിമാനങ്ങൾ പുതിയ സാങ്കേതികവിദ്യയുപയോഗിച്ച് റഷ്യയുടെ സഹായത്തോടെ ഇന്ത്യ നിർമിക്കും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.