ന്യൂയോര്‍ക്ക്: പരസ്പരത്തീരുവ സംബന്ധിച്ച് ഇന്ത്യയും യുഎസും തമ്മിലുള്ള ചര്‍ച്ച നന്നായി നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മഹാനായ സുഹൃത്തും ചുറുചുറുക്കുള്ള വ്യക്തിയുമാണെന്ന് ട്രംപ് പറഞ്ഞു. സന്തുലിതമായ വ്യാപാരബന്ധം കൈവരിക്കുന്നതിലെ തടസ്സങ്ങള്‍ കുറയ്ക്കുന്നതുള്‍പ്പെടെ, ഉഭയകക്ഷിവ്യാപാരത്തെക്കുറിച്ച് വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി യുഎസ് വിദേശകാര്യ സഹസെക്രട്ടറി ക്രിസ്റ്റഫര്‍ ലാന്‍ഡൗവുമായി ചര്‍ച്ചനടത്തിയ അതേദിവസമാണ് ട്രംപിന്റെ പരാമര്‍ശം.
അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന പതിവ് ആരോപണം ട്രംപ് ആവര്‍ത്തിച്ചു. അത് ക്രൂരമാണെന്നും പറഞ്ഞു. ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുള്ള യുഎസിന്റെ പകരച്ചുങ്കം ഏപ്രില്‍ രണ്ടിന് പ്രാബല്യത്തില്‍വരാനിരിക്കുകയാണ്. ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കൂടുതല്‍ കയറ്റുമതിചെയ്യുന്ന മരുന്നുകള്‍, തുണിത്തരങ്ങള്‍ എന്നിവയെയൊക്കെ തീരുമാനം കാര്യമായി ബാധിക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ വാഷിങ്ടണില്‍ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പരസ്പരത്തീരുവകാര്യത്തില്‍ ഇന്ത്യക്ക് ഇളവൊന്നുമില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.