Friday, May 9, 2025 10:46 am

ഇ​ന്ത്യ -​ ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ദ്യ ട്വ​ന്റി20 കി​ങ്സ്മീ​ഡ് സ്റ്റേ​ഡി​യത്തിൽ​

For full experience, Download our mobile application:
Get it on Google Play

ജൊ​ഹാ​ന​സ്ബ​ർ​ഗ് : ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളേ​റെ​യു​ള്ള ഡർ​ബ​ൻ ന​ഗ​ര​ത്തി​ൽ കി​ങ്സ്മീ​ഡ് മൈ​താ​ന​ത്ത് ആ​തി​ഥേ​യ​ർ​ക്കെ​തി​രെ ​ഇ​ന്ത്യ ഞാ​യ​റാ​ഴ്ച ഇ​റ​ങ്ങു​ന്നു. മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​മാ​ണ് നി​റ​ഞ്ഞ ഗാ​ല​റി​ക്കു മു​ന്നി​ൽ നാ​ളെ തു​ട​ക്ക​മാ​കു​ക. ലോ​ക​ക​പ്പ് ക​ഴി​ഞ്ഞ് ഏ​റെ​യാ​യി​ല്ലെ​ന്ന​തി​നാ​ൽ പ്ര​മു​ഖ​രി​ൽ പ​ല​രെ​യും പു​റ​ത്തി​രു​ത്തി​യാ​ണ് ഇ​രു ടീ​മു​ക​ളും ഇ​റ​ങ്ങു​ന്ന​ത്. ആ​തി​ഥേ​യ ഇ​ല​വ​നി​ൽ നാ​യ​ക​ൻ ടെം​ബ ബാ​വു​മ അ​വ​ധി​യി​ലാ​ണ്. പ​ക​രം എ​യ്ഡ​ൻ മ​ാർ​ക്ര​മാ​കും ന​യി​ക്കു​ക. ക്വി​ന്റ​ൺ ഡി ​കോ​ക്കും ഇ​റ​ങ്ങി​യേ​ക്കി​ല്ല. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ​നി​ന്ന് വി​ര​മി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി സൂ​ച​ന ന​ൽ​കി​യ താ​രം അ​ടു​ത്ത വ​ർ​ഷ​ത്തെ ട്വ​ന്റി20 ലോ​ക​ക​പ്പോ​ടെ പ​ടി​യി​റ​ങ്ങി​യേ​ക്കും. ടീ​മി​ന്റെ ബൗ​ളി​ങ് നെ​ടും​തൂ​ണാ​യ കാ​ഗി​സോ റ​ബാ​ദ​യും ടീ​മി​ലു​ൾ​പ്പെ​ട്ടി​ട്ടി​ല്ല. പ​ക​ര​ക്കാ​ര​നാ​യി നാ​ന്ദ്രേ ബ​ർ​ഗ​റാ​കും എ​ത്തു​ക. ബൗ​ളി​ങ്ങി​ൽ ക​രു​ത്തു​റ​പ്പി​ച്ച് ജെ​റാ​ൾ​ഡ് കൂ​റ്റ്സി, മാ​ർ​കോ ജാ​ൻ​സ​ൺ എ​ന്നി​വ​രെ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. ലും​ഗി എ​ൻ​ഗി​ഡി​യും കേ​ശ​വ് മ​ഹാ​രാ​ജും ടീ​മി​ലു​ണ്ടാ​കും.

യു​വ​നി​ര​യെ വെ​ച്ച് ആ​സ്ട്രേ​ലി​യ​ൻ ക​രു​ത്തി​നെ കെ​ട്ടു​കെ​ട്ടി​ച്ച ആ​വേ​ശ​വു​മാ​യാ​ണ് ഇ​ന്ത്യ​ൻ വ​ര​വ്. സ്വ​ന്തം ത​ട്ട​ക​ങ്ങ​ളി​ൽ 4-1നാ​ണ് ഇ​ന്ത്യ എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കി​യ​ത്. പ്ര​മു​ഖ​രി​ൽ പ​ല​രും അ​വ​ധി​യി​ലാ​യ​തി​നാ​ൽ സൂ​ര്യ​കു​മാ​ർ യാ​ദ​വി​നാ​ണ് നാ​യ​ക ചു​മ​ത​ല. ര​വീ​ന്ദ്ര ജ​ഡേ​ജ ഉ​പ​നാ​യ​ക​നു​മാ​കും. മു​ൻ​നി​ര​യി​ൽ ശു​ഭ്മ​ൻ ഗി​ൽ, ശ്രേ​യ​സ് അ​യ്യ​ർ, ഇ​ശാ​ൻ കി​ഷ​ൻ, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​രെ​യും നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​ക്രി​ക്ക​റ്റ് ക​ഴി​ഞ്ഞു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ പ​ക്ഷേ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ഇ​ടം​പി​ടി​ച്ചി​ട്ടി​ല്ല. പ​ക​രം കെ.​എ​ൽ. രാ​ഹു​ലി​നാ​കും ചു​മ​ത​ല. വി​രാ​ട് കോ​ഹ്‍ലി, രോ​ഹി​ത് ശ​ർ​മ എ​ന്നി​വ​ര​ട​ക്കം പ്ര​മു​ഖ​ർ ട്വ​ന്റി20 പ​ര​മ്പ​ര​യി​ൽ മാ​ത്ര​മ​ല്ല ഏ​ക​ദി​ന​ങ്ങ​ളി​ലും ഇ​റ​ങ്ങി​ല്ല. ര​ണ്ടു ടെ​സ്റ്റു​ക​ളി​ൽ ഇ​രു​വ​രും തി​രി​ച്ചെ​ത്തും. പേ​സ​ർ​മാ​രാ​യ ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി എ​ന്നി​വ​രു​മു​ണ്ടാ​കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 920...

ഉത്തരാഖണ്ഡിൽ ആശുപത്രികൾക്ക് അതീവ ജാഗ്രത നിർദേശം നൽകി സർക്കാർ

0
ഡെറാഡൂൺ: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും അതീവ ജാഗ്രത പാലിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിൻറെ...

സംഘർഷം രൂക്ഷമാകുകയാണെങ്കിൽ തന്റെ പണം ഇന്ത്യക്കാർക്ക് നൽകുമെന്ന് മുൻ യുഎസ് വ്യോമസേന പൈലറ്റ്

0
ദില്ലി : ഓപ്പറേഷൻ സിന്ദൂരിനുശേഷം പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയാണെങ്കിൽ...