ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ആറു വിക്കറ്റിന്റെ അനായാസ ജയവുമായി സെമി ഉറപ്പിച്ച് ഇന്ത്യ. പാകിസ്താന് ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം 42.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഏകദിന കരിയറിലെ 51-ാം സെഞ്ചുറി നേടിയ കോഹ്ലിയാണ് ഇന്ത്യയെ ആവേശ വിജയത്തിലെത്തിച്ചത്. ഏഴ് ഫോറുകൾ അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. ഇത്തവണത്തെ ചാന്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. 56 റൺസെടുത്ത ശ്രേയസ് അയ്യരും 46 റൺസെടുത്ത ശുഭ്മാൻ ഗില്ലും മികച്ച പ്രകടനമാണ് നടത്തിയത്. നായകൻ രോഹിത് ശർമ 20 റൺസുമെടുത്തു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 49.4 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 241 റൺസെടുത്തത്.62 റൺസെടുത്ത സൗദ് ഷക്കീലാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. നായകൻ മുഹമ്മദ് റിസ്വാൻ 46 റൺസും ഖുഷ്ദിൽ ഷാ 38 റൺസുമെടുത്തു.
പാക്കിസ്ഥാന് വേണ്ടി ഷഹിൻഷാ അഫ്രീഡി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. അബ്രാർ അഹ്മദും ഖുഷ്ദിൽ ഷായും ഓരോ വിക്കറ്റ് വീതവും എടുത്തു. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഹാർദിക് പാണ്ഡ്യ രണ്ടും അക്സർ പട്ടേലും രവീന്ദ്ര ജഡേജയും ഹർഷിത് റാണയും ഓരോ വിക്കറ്റ് വീതവും എടുത്തു.