ഒട്ടാവ: കാനഡയിൽ ഇന്ത്യൻ പൗരനെ കുത്തിക്കൊന്നു. ഒട്ടാവയ്ക്ക് സമീപം റോക്ക്ലാൻഡ് ടൗണിലാണ് സംഭവം. കൊലപാതകത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തതായി കാനഡയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ സമയം ഇന്നു പുലർച്ചെയാണ് സംഭവം. മരിച്ചയാളുടെ പേരുവിവരങ്ങളും ആക്രമണ കാരണവും പുറത്തുവന്നിട്ടില്ല. ‘ഒട്ടാവയ്ക്ക് സമീപം റോക്ക്ലാൻഡിൽ ഇന്ത്യൻ പൗരൻ കുത്തേറ്റ് മരിച്ചതിൽ അതീവദുഃഖം രേഖപ്പെടുത്തുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറയുന്നു. ദുഃഖിതരായ ബന്ധുക്കൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാനായി ഞങ്ങൾ പ്രാദേശിക കമ്യൂണിറ്റി അസോസിയേഷൻ വഴി അടുത്തബന്ധം പുലർത്തിവരികയാണ്’- ഇന്ത്യൻ എംബസി എക്സ് പോസ്റ്റിൽ കുറിച്ചു.
ഒട്ടാവ ഡൗൺടൗണിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ കിഴക്കായി ലാലോണ്ടെ സ്ട്രീറ്റിന് സമീപം പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് സംഭവം നടന്നതെന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് റേഡിയോ-കാനഡയോട് പറഞ്ഞതായി റിപ്പോർട്ടുകൾ. ആക്രമണ കാരണം എന്താണെന്നോ കസ്റ്റഡിയിലുള്ള വ്യക്തിക്കെതിരെ എന്തെങ്കിലും കുറ്റം ചുമത്തുമോ എന്നോ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് റേഡിയോ- കാനഡയെ പോലീസ് അറിയിച്ചു. അതേസമയം പ്രദേശത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിക്കുമെന്ന് ഒന്റാറിയോ പ്രവിശ്യാ പോലീസ് വ്യക്തമാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.