ന്യൂയോർക്ക് : അമേരിക്കയിലെ വിമാനത്താവളത്തിൽ കൈവിലങ്ങ് അണിയിച്ച വിദ്യാർഥി ഹരിയാന സ്വദേശിയെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ്. വിദ്യാർഥി അമേരിക്കയിൽ എത്തിയത് നിയമവിരുദ്ധമായിട്ടാണ്. അമേരിക്കയിൽ അനധികൃതമായി എത്തിയ വിദ്യാർഥിയെ നാടുകടത്തുന്നതിനായിട്ടാണ് നെവാർക്ക് വിമാനത്താവളത്തിൽ എത്തിച്ചിരുന്നത്. അവിടെ വെച്ച് വിദ്യാർഥി ബഹളം ഉണ്ടാക്കിയതിനാലാണ് വിലങ്ങ് അണിയിച്ച് കീഴ്പ്പെടുത്തേങ്ങി വന്നത്. പെരുമാറ്റം യാത്രക്ക് അനുയോജ്യമല്ലാത്ത വിധമായിരുന്നുവെന്നും കോൺസുലേറ്റ് വ്യക്തമാക്കി. ആരോഗ്യനില മെച്ചപ്പെട്ടാൽ യാത്ര ചെയ്യാൻ യോഗ്യനാണെന്ന് വ്യക്തമാകുമ്പോൾ ഇന്ത്യയിലേക്ക് അയക്കുമെന്നും സംഭവത്തിൽ അധികൃതരോട് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. നിലവിൽ വിദ്യാർഥി അമേരിക്കയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അമേരിക്കയിലെ വിമാനത്താവളത്തിൽ കൈവിലങ്ങ് അണിയിച്ച വിദ്യാർഥി ഹരിയാന സ്വദേശിയെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ്
RECENT NEWS
Advertisment