ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 1092 മരണവും 64,531 പുതിയ കേസുകളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കൊവിഡ് കേസുകള്‍ 27,67,274 ആയി. 52,889 പേരാണ് വൈറസ് ബാധമൂലം മരണത്തിന് കീഴടങ്ങിയത്. 6,76,514 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 20,37,871പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടവരോ രാജ്യത്തു നിന്ന് പുറത്തു പോയവരോ ആണ്.
കണക്കനുസരിച്ച് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ലോകത്ത് അമേരിക്കയ്ക്കും ബ്രസീലിനും പിറകില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെങ്കിലും നിലവില്‍ ലോകത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ട് ഇന്ത്യയാണെന്നു റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കിടെ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്. നിലവില്‍ അമേരിക്കയിലും ബ്രസീലിലും റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.