Friday, July 4, 2025 10:40 pm

ഇന്‍റര്‍നെറ്റിലെ തട്ടിപ്പ് ; ഡാർക് പാറ്റേണുകൾ തടയാൻ മാർഗരേഖ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്റര്‍നെറ്റ്  ആളുകളെ തെറ്റിദ്ധരിപ്പിച്ച് വിവിധ സേവനങ്ങളും ഉൽപന്നങ്ങളും വിൽക്കുന്ന ‘ഡാർക് പാറ്റേണുകൾ’ തടയാനുള്ള മാർഗരേഖയുടെ കരടുരൂപത്തിന്മേൽ കേന്ദ്രം പൊതുജനാഭിപ്രായം തേടി. ഇ–കൊമേഴ്സ് സൈറ്റുകളടക്കം ഇത്തരം രീതികൾ പിന്തുടരുന്നത് വിലക്ക് ഏർപ്പെടുത്താൻ വ്യവസ്ഥയുണ്ട്. ഇ–കൊമേഴ്സ് സൈറ്റുകളിലോ ടിക്കറ്റ് ബുക്കിങ് സൈറ്റുകളിലെ പരതുമ്പോൾ ‘ടിക്കറ്റ്‍/ഉൽപന്നം 2 എണ്ണം മാത്രമേ ബാക്കിയുള്ളൂ. വേഗം ബുക്ക് ചെയ്യൂ’ എന്ന തരത്തിലുള്ള വ്യാജ അറിയിപ്പുകൾ ഡാർക് പാറ്റേണിന് ഉദാഹരണമാണ്.

അനാവശ്യമായ തിടുക്കം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഉൽപന്നങ്ങൾ കാർട്ടിലേക്ക് ചേർക്കുമ്പോൾ ഉപയോക്താവിന്റെ അനുമതിയില്ലാതെ അനുബന്ധ ഉൽപന്നങ്ങൾ കമ്പനി തനിയെ ചേർക്കുന്ന രീതിയും ഇതിന്റെ പരിധിയിൽ വരും. നിശ്ചിത സേവനം ലഭിക്കാൻ നിർബന്ധമായും സൈൻ അപ് ചെയ്യണമെന്ന വ്യവസ്ഥ, നിശ്ചിത സേവനത്തിന്റെ സബ്സ്ക്രിപ്ഷൻ അവസാനിപ്പിക്കൽ ബുദ്ധിമുട്ടേറിയതാക്കുക, പരസ്യം ചെയ്യുന്ന ഉൽപന്നത്തെക്കാൾ വില കുറഞ്ഞത് വിൽക്കുക, വാർത്തയെന്നു തോന്നിപ്പിക്കുന്ന പരസ്യങ്ങൾ, ഹിഡൻ ചാർജുകൾ തുടങ്ങിയവയൊക്കെ ഡാർക് പാറ്റേണുകളുടെ ഉദാഹരണമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍

0
വയനാട് : മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത്...

പത്തനംതിട്ടയിലെ സി.പി.എംക്കാർക്ക് വേണ്ടാത്ത വീണാ ജോർജ്ജിനെ കേരളത്തിനും വേണ്ട ; അഡ്വ. പഴകുളം മധു

0
പത്തനംതിട്ട : സി.പി.എം ലോക്കൽ ഏരിയാ കമ്മിറ്റികൾക്കു പോലും വേണ്ടാത്ത കഴിവുകേടിന്റെ...

നിപ ജാഗ്രതയെ തുടർന്ന് മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

0
മലപ്പുറം: മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 20...

വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ...