ന്യൂഡല്‍ഹി : രാജ്യത്തിന്‍റെ ജീവനാഡി എന്ന് വിളിക്കപ്പെടുന്ന ഇന്ത്യന്‍ റെയില്‍വേയില്‍ ദിവസവും ലക്ഷക്കണക്കിന് ആളുകള്‍ റിസര്‍വേഷന്‍ ചെയ്ത് യാത്ര ചെയ്യുന്നു. എന്നാല്‍ തീവണ്ടികളില്‍ കണ്‍ഫേം ചെയ്ത ടിക്കറ്റുകള്‍ കിട്ടുന്നത് വളരെ ബുദ്ധിമുട്ടേറിയതാണ്. ഇക്കാരണത്താല്‍ സ്ഥിരീകരിച്ച ടിക്കറ്റുകള്‍ ലഭിക്കുന്നതിന് ആളുകള്‍ അവരുടെ യാത്രയുടെ തീയതിക്ക് വളരെ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ റിസര്‍വേഷന്‍ ചെയ്യുന്നു. അതേസമയം ടിക്കറ്റിന്‍റെ തീയതി പുനഃക്രമീകരിക്കാന്‍ കഴിയുമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? അതായത് ഒരു ഫീസും കൂടാതെ യാത്രയുടെ തീയതി മാറ്റാം. റെയില്‍വേയുടെ ആ നിയമങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. ഇതിലൂടെ നിങ്ങളുടെ ടിക്കറ്റ് ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയും.
തീയതി മാറ്റാം
ചിലപ്പോഴൊക്കെ കണ്‍ഫോം ചെയ്ത ടിക്കറ്റ് ഉണ്ടായിരുന്നിട്ടും പല പല കാരണങ്ങളാല്‍ യാത്രയുടെ തീയതി വീണ്ടും ഷെഡ്യൂള്‍ ചെയ്യേണ്ടതായി വരാറുണ്ട്. അത്തരത്തിലുള്ള പലരും വിവരമില്ലായ്മ കാരണം ടിക്കറ്റ് റദ്ദാക്കുകയും വീണ്ടും റിസര്‍വേഷന്‍ ചെയ്യുകയും ചെയ്യുന്നു. ഇതുവഴി പണം നഷ്ടമാകുന്നു. എന്നാല്‍ റെയില്‍വേയുടെ പുതുക്കിയ നിയമങ്ങള്‍ അനുസരിച്ച് പണം നഷ്ടപ്പെടുത്താതെ തന്നെ നിങ്ങളുടെ യാത്രാ തീയതി മാറ്റാം. റെയില്‍വേ നിയമങ്ങള്‍ അനുസരിച്ച് നിങ്ങള്‍ക്ക് സ്ഥിരീകരിച്ച അല്ലെങ്കില്‍ വെയ്റ്റ്ലിസ്റ്റ് ടിക്കറ്റിന്‍റെ തീയതി പുനഃക്രമീകരിക്കാം. കൂടാതെ അതിന്‍റെ ക്ലാസ് മാറ്റാനുമാകും. എന്നാല്‍ ഇത് ഒരിക്കല്‍ മാത്രമേ ചെയ്യാന്‍ കഴിയൂ.
ചെയ്യേണ്ടത്
യാത്രയുടെ തീയതി മാറ്റാനോ ക്ലാസ് മാറ്റി എടുക്കാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് റിസര്‍വേഷന്‍ കൗണ്ടറില്‍ നിങ്ങളുടെ റിസര്‍വേഷന്‍ ടിക്കറ്റ് സറണ്ടര്‍ ചെയ്യണം. റിസര്‍വേഷന്‍ ഓഫീസില്‍ നിലവിലുള്ള ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ക്കോ റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ക്കോ നിങ്ങള്‍ ഒരു അപേക്ഷ നല്‍കേണ്ടതുണ്ട്. അതില്‍ യാത്രയുടെ തീയതി മാറ്റുന്നതിന്‍റെ കാരണം സൂചിപ്പിച്ചിരിക്കണം. ഇതിന് ശേഷം നിങ്ങളുടെ യാത്രയുടെ തീയതി യാതൊരു ഫീസും കുറയ്ക്കാതെ മാറ്റും. അതുപോലെ നിങ്ങളുടെ ടിക്കറ്റിന്‍റെ ക്ലാസ് അപ്ഗ്രേഡ് ചെയ്യണമെങ്കില്‍ ഇതിനായി റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ക്ക് ഒരു അപേക്ഷ നല്‍കണം. ഇതിനുശേഷം നിരക്കിലുണ്ടാകുന്ന വ്യത്യാസം നല്‍കിയാല്‍ ടിക്കറ്റിന്‍റെ ക്ലാസ് അപ്‌ഗ്രേഡ് ചെയ്യപ്പെടും.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.