Tuesday, May 6, 2025 12:59 pm

സേവനങ്ങളെല്ലാം ഒറ്റ ക്ലിക്കില്‍ ; പുതിയ സൂപ്പര്‍ ആപ്പുമായി റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ‘സൂപ്പര്‍ ആപ്പ്’ ഉടന്‍!. സേവനങ്ങള്‍ എല്ലാം ഒറ്റ പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കാനാണു നീക്കം. ഡിസംബര്‍ അവസാനത്തോടെ ‘സൂപ്പര്‍ ആപ്പ്’ സേവനങ്ങള്‍ നിലവില്‍ വരുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ഐആര്‍സിടിസിയുമായി ചേര്‍ന്ന് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് പുതിയ മൊബൈല്‍ ആപ്പ് തയ്യാറാക്കുക. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഐആര്‍സിടിസി 1111.26 കോടി രൂപ അറ്റാദായവും 4270.18 കോടി രൂപ വരുമാനവുമാണു നേടിയത്. റെയില്‍വേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാല്‍, മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വില്‍പ്പനയില്‍ നിന്നാണ് എന്നതും ആപ് മെച്ചപ്പെടുത്താന്‍ കാരണമായി. വരുമാനത്തിനുള്ള മറ്റൊരു വഴിയായും ‘സൂപ്പര്‍ ആപ്പി’നെ റെയില്‍വേ കാണുന്നു. നിലവില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കായി വെവ്വേറെ ആപ്പുകളും വെബ്സൈറ്റുകളുമാണുള്ളത്. നിലവില്‍ ഐആര്‍സിടിസി റെയില്‍ കണക്റ്റ് എന്ന ആപ്പിലൂടെയാണ് ഉപയോക്താക്കള്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. ഇതേ ആപ്പിലൂടെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാനും കഴിയും.

ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങാനും ട്രെയിന്‍ ഷെഡ്യൂള്‍ നോക്കാനും സൗകര്യം. ഭക്ഷണം ഓര്‍ഡര്‍ ചെയ്യണമെങ്കില്‍ മിക്ക യാത്രക്കാരും ഐആര്‍ടിസിയുടെ ഫുഡ് ഓണ്‍ ട്രാക്ക് എന്ന മൊബൈല്‍ ആപ്പിനെയാണ് ആശ്രയിക്കുന്നത്. ഈ ആപ്പ് ഉപയോഗിച്ച്, യാത്രക്കാരന് തൊട്ടടുത്ത സ്റ്റേഷനുകളില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം.പുതിയ ആപ്പില്‍ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിംഗ് സിസ്റ്റം, നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം, ഐആര്‍സിടിസി റെയില്‍ ടിക്കറ്റ് സേവനങ്ങള്‍ തുടങ്ങിയവ എല്ലാം ലഭ്യമാകും. നിലവില്‍ വിവിധ ആപ്പുകളിലൂടെ ലഭ്യമാകുന്ന സേവനങ്ങളാണ് ഒറ്റ ആപ്പിലൂടെ സംയോജിപ്പിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മദ്യപിച്ച് ഡ്യൂട്ടിക്ക് കയറിയ പന്തളം ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവറെ വിജിലൻസ് പിടികൂടി

0
പന്തളം : മദ്യപിച്ചതായി മെഷീനിൽ ഫലംകണ്ടിട്ടും ഡ്യൂട്ടിചെയ്യാൻ സ്റ്റേഷൻ മാസ്റ്റർ...

ആന്ധ്രാപ്രദേശിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനടുത്ത് രണ്ട് സ്ഥലങ്ങളിൽ തീപിടുത്തം ; വിശദമായ അന്വേഷണം

0
വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രാപ്രദേശ് സന്ദർശനത്തിനിടെ വാഹനവ്യൂഹം കടന്നുപോകുന്ന പ്രദേശത്തിനടുത്ത് രണ്ടിടങ്ങളിലുണ്ടായ...

തിരുവല്ലയിൽ മാത്രം ഒരുവർഷം നായയുടെ കടിയേറ്റവർ 1300

0
തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രിയിൽ 1300-ഓളം പേർക്ക് നായ...