വീട്ടില്‍ ഭക്ഷണം പാകം ചെയ്യാത്ത ഒരു നാടിനെക്കുറിച്ച് അറിയാമോ ? പ്രായമായവര്‍ അധികമുള്ള ഈ ഗ്രാമത്തില്‍ വീടുകളിലാരും ഭക്ഷണമുണ്ടാക്കുന്നില്ല. കമ്യൂണിറ്റി കിച്ചണുകളെക്കുറിച്ച് നമ്മള്‍ക്കറിയാം. ഗുജറാത്തിലെ ഈ കമ്യൂണിറ്റി കിച്ചണ്‍ തികച്ചും വ്യത്യസ്തമാണ്. ഇവിടെ എല്ലാവരും ഒത്തുചേര്‍ന്നാണ് ഭക്ഷണമൊരുക്കി കഴിയ്ക്കുന്നത്. കേട്ടാല്‍ അവിശ്വസനീയമായിത്തോന്നുമെങ്കിലും സംഭവം സത്യമാണ്. ഗുജറാത്തിലെ ചന്ദങ്കിഗ്രാമത്തിലാണ് ഇങ്ങനെയൊരു രീതിയുള്ളത്. പ്രായമായ ആളുകള്‍ക്കിടയില്‍ കൂടിവരുന്ന ഏതാന്തതയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായാണ് ഇങ്ങനെയൊരു പദ്ധതി തുടങ്ങുന്നത്. 1000-ല്‍ അധികം ജനസംഖ്യയുണ്ടായിരുന്ന ഈ ഗ്രാമത്തിലിപ്പോള്‍ 500-ല്‍ താഴെ ആളുകള്‍ മാത്രമാണ് താമസിക്കുന്നത്. അതില്‍ ഭൂരിഭാരം ആളുകളും പ്രായമായ ആളുകളാണ്. നാട്ടിലെ ചെറുപ്പക്കാര്‍ ജോലിയ്ക്കും മറ്റുമായി നഗരങ്ങളിലേയ്ക്ക് മറ്റുസ്ഥലങ്ങളിലേയ്ക്ക് കുടിയേറിപ്പാര്‍ത്തപ്പോഴാണ് ഇവര്‍ ഇവിടെ ബാക്കിയായത്.
അത്തരമൊരു അവസ്ഥയിലാണ് കമ്യൂണിറ്റി കിച്ചണെന്ന ആശയമുയര്‍ന്നുവരുന്നത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഗ്രാമ സര്‍പഞ്ചായ പൂനംഭായ് പട്ടേലാണ്. 20 വര്‍ഷത്തോളം ന്യൂയോര്‍ക്കില്‍ താമസിച്ചതിന് ശേഷമാണ് അവര്‍ നാട്ടിലേയ്ക്ക് തിരികെയെത്തുന്നത്. അവര്‍ മുന്നോട്ട് വെച്ച ആശയത്തെ ഗ്രാമം മടികൂടാതെ ഏറ്റെടുത്തു. ഗ്രാമത്തിലെ എല്ലാവര്‍ക്കും ഒത്തുചേരാനൊരിടവും അവിടെയൊരു അടുക്കളയും സ്ഥാപിക്കുകയായിരുന്നു ആദ്യത്തെ പടി.അത് വളരെ വിജയകരമായി നടപ്പിലാക്കുവാന്‍ ഈ ഗ്രാമത്തിനായി. കമ്യൂണിറ്റി കിച്ചണിലേയ്ക്കായി ഒരാള്‍ മാസം നല്‍കേണ്ടത് 2000 രൂപയാണണ്. ആരോഗ്യകരമായ രീതിയില്‍ തയ്യാറാക്കിയ പരമ്പരാഗത ഗുജറാത്തി വിഭവങ്ങളാണ് ഇവിടെത്തെ പാചകപ്പുരയില്‍ ദിവസവും ഒരുങ്ങുന്നത്. അസുഖങ്ങളുള്ളവര്‍ക്കും കൂടി കഴിയ്ക്കാന്‍ കഴിയുന്നരീതിയില്‍ ആരോഗ്യകരമായ രീതിയിലാണ് ഇത് തയ്യാറാക്കുന്നത്.
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍കണ്ടീഷന്‍ ചെയ്ത ഹാളിലാണ് നാട്ടുകാര്‍ക്ക് ഭക്ഷണം വിളമ്പുന്നത്. ഇത് നാട്ടിലുള്ളവര്‍ക്ക് ഒത്തുചേരാനുള്ളയിടം കൂടിയാണിത്. പ്രായമാര്‍ക്ക് വീട്ടില്‍ പാചകം ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ക്കെല്ലാം ഇത് വന്നതോടെ പരിഹാരമായി. ഭക്ഷണം കഴിയ്ക്കാനുള്ള ഈ ഒത്തുചേരല്‍ ആളുകള്‍ക്കിടയില്‍ പരസ്പരസ്‌നേഹവും സൗഹാര്‍ദ്ദവും കൂടുന്നതിനും കാരണമായി.