ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഐഫോണ്‍ വാങ്ങുന്നവര്‍ കുത്തനെ കൂടിയെന്ന് റിപ്പോര്‍ട്ട്. മൊത്തം വിറ്റുപോയ ഐഫോണുകളില്‍ ഏകദേശം 10 ലക്ഷവും ‘മേക്ക് ഇന്‍ ഇന്ത്യ’ ഹാന്‍ഡ്സെറ്റുകളായിരുന്നു. കമ്ബനി രാജ്യത്ത് രണ്ട് ലക്ഷത്തിലധികം ഐപാഡുകളാണ് വിറ്റത്. ഇന്ത്യയിൽ തന്നെ നിർമാണം തുടങ്ങിയതാണ് ഐഫോൺ വിൽപന വർധിച്ചതിന് കാരണമായി പറയുന്നത്. മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ സൈബർ മീഡിയ റിസർച്ച് (സിഎംആർ) ആണ് ഈ വിവരങ്ങൾ സംബന്ധിച്ചിട്ടുള്ള റിപ്പോർട് പുറത്തുവിട്ടത്. ഐഫോൺ 12, 13 മോഡലുകളുടെ വമ്പിച്ച വിൽപന ഇന്ത്യയിൽ ആപ്പിളിന് രക്ഷയായി.
34 ശതമാനം വളർച്ചയാണ് ആപ്പിൾ ഐപാഡുകൾ ഇന്ത്യയിൽ നടത്തിയത്. ആപ്പിൾ ഐപാഡ് (ജെൻ 9), ഐപാഡ് എയർ 2022 എന്നിവയാണ് ഐപാഡ് വില്‍പനയിലെ പ്രധാന ഭാഗവും വഹിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഐഫോൺ 13 സ്മാർട് ഫോൺ ആണെന്ന് ഈ വർഷം ആദ്യത്തിൽ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായി നിർമിക്കാൻ തുടങ്ങിയത് ഐഫോൺ എസ്ഇ ആണ്. 2017 ലായിരുന്നു നിർമാണം ആരംഭിച്ചത്. 2022 ലെ ഒന്നാം പാദത്തിൽ ആപ്പിൾ ഏകദേശം 10 ലക്ഷം ‘മേക്ക്-ഇൻ-ഇന്ത്യ’ ഐഫോണുകൾ കയറ്റി അയച്ചു. ഐഫോൺ 12, 13 എന്നിവയുടെ വിൽപനയാണ് ആദ്യപാദത്തിൽ 22 ശതമാനം വളർച്ച രേഖപ്പെടുത്താൻ സഹായിച്ചത്.