കൊച്ചി : യുദ്ധകലുഷിതമായ യുക്രെയ്നില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളുടെ ആദ്യസംഘം നെടുമ്പാശേരിയിലെത്തി. ഓപറേഷന്‍ ഗംഗ ദൗത്യത്തിന്റെ ഭാഗമായ ആദ്യ വിമാനത്തില്‍ ഇന്നലെ മുംബൈയിലിറങ്ങിയ 11 വിദ്യാര്‍ഥികള്‍ ഇന്ന് ഉച്ചയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. മന്ത്രി പി. രാജീവ്, ബെന്നി ബെഹനാന്‍ എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ, റോജി എം ജോണ്‍ എം.എല്‍.എ തുടങ്ങിയവര്‍ സ്വീകരിക്കാനെത്തി. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി മൂന്ന് വിമാനങ്ങളിലായി യുക്രെയ്നില്‍ നിന്ന് 709 പേരാണ് രാജ്യത്ത് തിരിച്ചെത്തിയത്. നാലാമത്തെ വിമാനം 198 യാത്രക്കാരുമായി റൊമേനിയന്‍ തലസ്ഥാനമായ ബുകാറസ്സില്‍ നിന്ന് പുറപ്പെട്ടു.
യുക്രെയ്നില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളുടെ ആദ്യ സംഘം നെടുമ്പാശേരിയിലെത്തി
RECENT NEWS
Advertisment