Thursday, May 15, 2025 7:32 am

ഇന്ത്യയുടെ പ്രത്യക്ഷനികുതി വരുമാനം 19.58 ലക്ഷം കോടി രൂപയായി ഉയർന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : 2023-24 സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ പ്രത്യക്ഷനികുതി വരുമാനം 19.58 ലക്ഷം കോടി രൂപയായി ഉയർന്നു. 2022-23 സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 17.70 ശതമാനമാണ് വർധന. 2022-23ൽ 16.64 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. 2023-24 കേന്ദ്രബജറ്റിൽ 18.23 ലക്ഷം കോടി രൂപയായിരുന്നു പ്രത്യക്ഷനികുതി വരവായി ലക്ഷ്യമിട്ടിരുന്നത്. 2024 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ലക്ഷ്യം 19.45 ലക്ഷം കോടി രൂപയായി ഉയർത്തി. മൊത്ത പ്രത്യക്ഷനികുതിവരുമാനം 23.37 ലക്ഷം കോടി രൂപയാണ്. അതിൽ 3.79 ലക്ഷം കോടി രൂപയുടെ റീഫണ്ടുകൾ നൽകി. സമ്പദ്‌വ്യവസ്ഥയിലെ വളർച്ചയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ധനമന്ത്രാലയം പറഞ്ഞു. കോർപ്പറേറ്റ് നികുതിപിരിവ് 11.32 ലക്ഷം കോടിയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 13.06 ശതമാനത്തിന്റെ വർധന. വ്യക്തിഗത ആദായനികുതി 24.26 ശതമാനം വർധിച്ച് 12.01 ലക്ഷം കോടി രൂപയായി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് ഒളിവില്‍ തുടരുന്നു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍...

കസ്റ്റഡിയിലെടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ മോചിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഇന്ന് ആരംഭിക്കും

0
പത്തനംതിട്ട : പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാന ഷോക്കേറ്റ്...

ഇരുചക്രവാഹന വർക്ക്ഷേപ്പിലേക്ക് കാർ പാഞ്ഞുകയറി അപകടം

0
വെഞ്ഞാറമൂട് : നിയന്ത്രണംവിട്ട കാർ വർക്ക്ഷോപ്പിലേക്ക് പാഞ്ഞുകയറിയെങ്കിലും ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു....