ഡൽഹി: കുതിച്ചുയർന്ന് ഇന്ത്യയുടെ വ്യവസായിക ഉത്പാദനം. വ്യാവസായിക ഉത്പാദക സൂചിക (ഐഐപി) ഏപ്രിൽ മാസത്തിൽ അഞ്ച് ശതമാനമായാണ് ഉയർന്നത്. മുൻ വർഷം ഇത് 4.6 ശതമാനമായിരുന്നു. സ്റ്റാസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ സൂചിക 147.7 ആണ് രേഖപ്പെടുത്തിയിരുക്കുന്നത്. കഴിഞ്ഞ വർഷം ഇത് 140.7 ആയിരുന്നു. ഖനനം, വൈദ്യുതി, ഉത്പാദനം, വൈദ്യുതി എന്നിവയുടെ സൂചികകൾ യഥാക്രമം 130.8, 144.2, 212.0 എന്നിങ്ങനെയാണ്, വളർച്ചാനിരക്ക് 6.7 ശതമാനം, 3.9 ശതമാനം, 10.2 ശതമാനം എന്നിങ്ങനെയുമാണ്. ലോഹ നിർമ്മാണം (8.1 ശതമാനം), ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങളുടെ നിർമ്മാണം (4.9 ശതമാനം), മോട്ടാർ വാഹന, ട്രെയിലറുകൾ, സെമി- ട്രെയിലറുകളുടെ നിർമ്മാണം (11.4 ശതമാനം) എന്നിവയാണ് നിർമ്മാണ മേഖലയിൽ വളർച്ച നിരക്ക് ഉയരാൻ സഹായിച്ച് മൂന്ന് മേഖലകൾ. ഉൽപാദനം, ഖനനം, ഊർജ്ജ മേഖലകൾ വളർച്ച രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.