അമേരിക്ക: ഓരോ അഞ്ചുമിനിട്ടിലും ഇന്ത്യയുടെ വിശ്വസ്തതയെ പരിശോധനയ്ക്ക് വിധേയമാക്കാനാവില്ലെന്ന് യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുൻ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ്. ഇന്ത്യ-യുസ് ഡിഫൻസ് ആക്‌സിലെറേഷൻ എക്കോസിസ്റ്റം പരിപാടിയിലായിരുന്നു അവരുടെ പ്രതികരണം (ഇൻഡസ് എക്‌സ്).’ഇന്ത്യ- യുഎസ് ബന്ധം ശാശ്വതവും ഉഭയകക്ഷിപരവുമാണ്, വൈറ്റ് ഹൗസിൽ വരുന്നവർക്ക് ബന്ധത്തിന്റെ പ്രാധാന്യം അറിയാം. എല്ലാ രാജ്യങ്ങൾക്കും തന്ത്രപരമായ സ്വയംഭരണാവകാശമുണ്ട്. അതിൽ നമുക്ക് പ്രശ്‌നമൊന്നുമില്ല. എന്നാൽ ഇന്ത്യയുടെയും യുഎസിന്റെയും ആഴത്തിലെ താത്‌പര്യങ്ങളായിരിക്കും ശക്തമായ പങ്കാളിത്തത്തിലേയ്ക്ക് നയിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ മോസ്‌കോ സന്ദർശനം പ്രതിരോധ മേഖലയിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കില്ല. ഇന്ത്യയുമായുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുന്നത് മന്ദഗതിയിയിലായി. സുപ്രധാനമായ സമയവും അവസരവും നഷ്ടപ്പെട്ടതായി യുഎസ് മനസിലാക്കുന്നു’- റൈസ് പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.