പ്രകൃതിരമണീയതയുമൊക്കെയൊത്തിണങ്ങിയ ഭൂ പ്രകൃതിയാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ഹണിമൂണ്‍ യാത്രകള്‍ക്കായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ അത്ഭുതമില്ല. ഹണിമൂൺ യാത്രക്കാർക്ക് എന്തുകൊണ്ടും അനുയോജ്യമായ ലോകത്തിലെ തന്നെ അതിമനോഹരമായ ചില പ്രകൃതിദൃശ്യങ്ങൾ നമുക്കുണ്ട്. 2023-ൽ ഏറ്റവും കൂടുതല്‍ പേർ തിരഞ്ഞെടുത്ത ഹണിമൂണ്‍ സ്പോട്ടുകള്‍ ഇവയാണ്.
1.ഷിംല, ഹിമാചൽ പ്രദേശ്
ഇന്ത്യയിലെ പ്രശസ്തമായ പർവ്വത മേഖലയാണ് ഷിംല. കൊളോണിയൽ വാസ്തുവിദ്യയും മനോഹരമായ പ്രകൃതിദൃശ്യങ്ങളും തണുത്ത കാലാവസ്ഥയുമൊക്കെ ഷിംലയെ കൂടുതൽ മനോഹരമാക്കുന്നു. ഇവിടുത്തെ പ്രശസ്ത ക്ഷേത്രമാണ് ജഖു. അതുപോലെ തന്നെ മാൾ റോഡിലെ ഷോപ്പിംങ്ങും ശിവാലിക് ഡീലക്സ് എക്സ്പ്രസിലെ സവാരിയും ഷിംലയെ വ്യത്യസ്തയാക്കുന്നു.
2. ഡാർജിലിംഗ്, പശ്ചിമ ബംഗാൾ
ഹിമാലയൻ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഡാർജിലിംഗ് പ്രകൃതി സ്നേഹികൾക്കും മധുവിധു ആഘോഷിക്കുന്നവർക്കും ഒരു പറുദീസയാണ്. മഞ്ഞുമൂടിയ മലനിരകളും പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളും വർണ്ണാഭമായ പൂക്കളും കണ്ണിനു കുളിർമയേകുന്നതാണ്. ടൈഗർ ഹിൽ, ബറ്റാസിയ ലൂപ്പ്, ഘൂം മൊണാസ്ട്രി, ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ (ട്രിപാഡ്വൈസർ പ്രകാരം) എന്നിവയാണ് ഡാർജിലിംഗിലെ ചില പ്രശസ്തമായ ആകർഷണങ്ങൾ. ഡാർജിലിംഗിലെ പ്രധാനപ്പെട്ട റെസ്റ്റോറന്റുകളിലൊന്നിൽ ‘കാന്റില്‍ ലൈറ്റ് ഡിന്നര്‍’ നടത്താവുന്നതാണ്.
3. ശ്രീനഗർ, ജമ്മു കശ്മീർ
ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗർ മനോഹരമായ തടാകങ്ങൾക്കും മുഗൾ ഉദ്യാനങ്ങൾക്കും മഞ്ഞുമൂടിയ മലനിരകൾക്കും പേരുകേട്ട സ്ഥലമാണ്. ദാൽ തടാകത്തിൽ ഷിക്കാര സവാരി, നിഷാത് ഗാർഡൻ, ഗുൽമാർഗ് പുൽമേടുകളിൽ തുടങ്ങി ശ്രീനഗറിൽ നിരവധി കാര്യങ്ങൾ യുവ മിഥുനങ്ങളെ കാത്തിരിക്കുന്നുണ്ട്.
4. ഉദയ്പൂർ
രാജസ്ഥാൻ തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഉദയ്പൂർ ഹണിമൂൺ ആഘോഷിക്കുന്നവരുടെ ആകർഷണീയമായ സ്ഥലമാണ്. ഉദയ്പൂരിനെ പ്രണയത്തിന്റെയും ചരിത്രത്തിന്റെയും സമന്വയമാക്കുന്ന മനോഹരമായ തടാകങ്ങളും കൊട്ടാരങ്ങളും കോട്ടകളും ഇവിടെ കാണാം. പിച്ചോല തടാകം, ഫത്തേ സാഗർ തടാകം, ജഗദീഷ് ക്ഷേത്രം (ത്രിപാഡ്വൈസർ പ്രകാരം) എന്നിവ ഉദയ്പൂരിൽ നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ചിലതാണ്. പിച്ചോള തടാകത്തിൽ സൂര്യാസ്തമയം ആസ്വദിക്കാൻ ബോട്ട് സവാരിയും മുകളിൽ നിന്ന് നഗരത്തിന്റെ സൗന്ദര്യം കാണുന്നതിന് ഹോട്ട് എയർ ബലൂൺ സവാരി സൌകര്യവും ഉണ്ട്.
5. കൂർഗ്
കർണാടക കൂർഗിലേക്കുള്ള യാത്ര തന്നെ മനസ്സിന് കുളിര്‍മ്മയേകുന്നതാണ്. പച്ചപ്പ് നിറഞ്ഞ കാപ്പിത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകൾ എന്നിങ്ങനെ അതിമനോഹരമായ കാഴ്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്. പ്രകൃതിയെയും വന്യജീവികളെയും സ്നേഹിക്കുന്നവര്‍ക്ക് അനുയോജ്യമായ സ്ഥലമാണിത്. ആബി വെള്ളച്ചാട്ടം, ദുബാരെ എലിഫന്റ് ക്യാമ്പ്, മെർക്കര ഗോൾഡ് എസ്റ്റേറ്റ് കോഫി പ്ലാന്റേഷൻ എന്നിവ കൂർഗിലെ പ്രശസ്തമായ ചില ആകർഷണങ്ങളാണ്. കൂർഗിലെ നിരവധി ആഡംബര റിസോർട്ടുകളിൽ റൊമാന്റിക് സ്പാ സെഷനും ലഭ്യമാണ്. മാത്രമല്ല കാപ്പിത്തോട്ടങ്ങളിലൂടെ സൂര്യാസ്തമയ ട്രെക്കിംഗിനും സൗകര്യമുണ്ട്.
ഗോവ
സൂര്യനും മണലും കടലും ഒന്നുചേരുന്ന മറ്റൊരു ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമാണ് ഗോവ. അഞ്ജുന, ബാഗ, കലാൻഗുട്ട് എന്നീ ബീച്ചുകളിൽ കടല്‍ സൗന്ദര്യം ആസ്വദിക്കാം. പാരാസെയിലിംഗ്, ജെറ്റ് സ്കീയിംഗ് തുടങ്ങിയ ജല കായിക വിനോദങ്ങളിൽ ഏർപ്പെടാം, പഴയ ഗോവയിലെ പോർച്ചുഗീസ് വാസ്തുവിദ്യയുടെ മാസ്മരിക ലോകത്തിലൂടെ സഞ്ചരിക്കാം. ഗോവയിലെ വിശ്രമ അന്തരീക്ഷം ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ നിന്ന് രക്ഷപെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. സ്വകാര്യത തേടുന്ന ഹണിമൂൺ യാത്രക്കാർക്ക് അനുയോജ്യമായ നിരവധി ഒറ്റപ്പെട്ട ബീച്ചുകളും സ്വകാര്യ റിസോർട്ടുകളും ഇവിടെയുണ്ട്.