Wednesday, April 23, 2025 1:22 pm

ഇന്ത്യയിലെ ജനസംഖ്യ 2060 ൽ 170 കോടിയാകും ; ചൈനക്കാർ 121 കോടിയായി കുറയും, പുതിയ റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: ഇന്ത്യയിെല ജനസംഖ്യ 2060-കളിൽ 170 കോടിയാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) റിപ്പോർട്ട്. പിന്നീട് അത് 12 ശതമാനം കുറയും. എങ്കിലും ഇന്ത്യതന്നെയാകും ഈ നൂറ്റാണ്ടിൽ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം. യു.എൻ. വ്യാഴാഴ്ച പുറത്തിറക്കിയ ‘ലോക ജനസംഖ്യാപ്രതീക്ഷകൾ: 2024’ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. അടുത്ത 50-60 വർഷം ജനസംഖ്യ വളർന്നുകൊണ്ടേയിരിക്കും. 2080-കളാകുമ്പോൾ ആഗോള ജനസംഖ്യ 1030 കോടിയാകും. പിന്നീട് അത് പടിപടിയായി കുറഞ്ഞ് ഈ നൂറ്റാണ്ടിന്റെ അവസാനം 1020 കോടിയിലെത്തും. ഇന്ത്യയിലെ ജനസംഖ്യ ഇപ്പോൾ 145 കോടിയാണ്. 2054-ൽ ഇത് 169 കോടിയെത്തും. പിന്നീട് കുറഞ്ഞ് 2100 ആകുമ്പോൾ 150 കോടിയാകും.

അപ്പോഴും ഇന്ത്യയായിരിക്കും ജനസംഖ്യയിൽ ലോകത്ത് ഒന്നാമതെന്ന് റിപ്പോർട്ട് പറയുന്നു. 141 കോടി ജനങ്ങളുമായി ഇപ്പോൾ രണ്ടാംസ്ഥാനത്തുള്ള ചൈനയിൽ 2054-ൽ 121 കോടിപ്പേരാകും ഉണ്ടാകുക. ഇതു പിന്നെയും കുറഞ്ഞ് 2100-ഓടെ 63.3 കോടിയാകും. 2024-2054 കാലത്ത് ഏറ്റവുമധികം ജനസംഖ്യാനഷ്ടമുണ്ടാകുന്ന (20.4 കോടി) രാജ്യം ചൈനയായിരിക്കും. ജപ്പാൻ (2.1 കോടി), റഷ്യ (ഒരുകോടി) എന്നിവ ചൈനയ്ക്കുപിന്നിലുണ്ട്. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോൾ ഇപ്പോഴുള്ളതിന്റെ പകുതി ജനങ്ങളേ ചൈനയിലുണ്ടാകൂ. താഴ്ന്ന പ്രത്യുത്പാദനിരക്കാണ് ഇതിനു കാരണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാധാകൃഷ്ണൻ എംപിയെ ജാതീയമായി അധിക്ഷേപിച്ച പ്രതിയെ റിമാൻഡ് ചെയ്തു

0
തൃശൂർ : കെ. രാധാകൃഷ്ണൻ എംപിയെ ജാതീയമായി അധിക്ഷേപിച്ച പ്രതി മായന്നൂർ...

ന്യൂജേഴ്‌സിയില്‍ കാട്ടുതീ ; 1200 ഏക്കര്‍ വനപ്രദേശം കത്തിനശിച്ചു

0
വാഷിങ്ടണ്‍: ന്യൂ ജഴ്സി ഓഷ്യന്‍ കൗണ്ടിയിലെ ബാനെഗറ്റ് ടൗണ്‍ഷിപ്പില്‍ കാട്ടുതീ പടരുന്നു....

പഹൽ​ഗാം ഭീകരാക്രമണത്തിൽ നിയമസഭയിൽ പ്രതികരണം നടത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

0
ദില്ലി : പഹൽ​ഗാം ഭീകരാക്രമണത്തിൽ നിയമസഭയിൽ പ്രതികരണം നടത്തി മുഖ്യമന്ത്രി എം...

വൈഐപി ശാസ്ത്രപഥം ദ്വിദ്വിന ക്യാമ്പിന് റാന്നിയിൽ തുടക്കമായി

0
റാന്നി : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും kDISK ന്റെയും സമഗ്ര ശിക്ഷാ കേരളയുടേയും...