ന്യൂഡല്‍ഹി : ഇന്‍ഡിഗോക്ക് പിന്നാലെ എയര്‍ ഇന്ത്യയും ടിക്കറ്റ് ബുക്കിങ് നിര്‍ത്തി വെച്ചു. ഏപ്രില്‍ 30 വരെയാണ് എയര്‍ ഇന്ത്യ ബുക്കിങ് നിര്‍ത്തിവെച്ചിട്ടുള്ളത്. എയര്‍ ഇന്ത്യയും ഈ മാസം സര്‍വീസ് നടത്തില്ലെന്നുറപ്പായി. മുഴുവന്‍ സര്‍വീസുകള്‍ക്കുമുള്ള ടിക്കറ്റ് ബുക്കിങ് ഏപ്രില്‍ മുപ്പത് വരെ നിര്‍ത്തി വെച്ചതായാണ് എയര്‍ ഇന്ത്യ അറിയിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് നടപടിയെന്നും അധികൃതര്‍ വെളിപ്പെടുത്തി. ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്നാണ് എയര്‍ ഇന്ത്യയുടെ ബുക്കിംഗ് നീട്ടിവെയ്ക്കല്‍ നടപടി സൂചന നല്‍കുന്നു. നേരത്തെ ഇന്‍ഡിഗോ എയര്‍ലൈന്‍സും ഏപ്രില്‍ 30 വരെ രാജ്യാന്തര സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു. ഇതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളേര്‍പ്പെടുത്തിയ യാത്രാ നിരോധനം പിന്‍വലിച്ചാലും ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരവ് ബുദ്ധിമുട്ടാകും. മറ്റുചില സ്വകാര്യ എയര്‍ലൈന്‍ കമ്പനികള്‍ ഏപ്രില്‍ 15 മുതലുള്ള ഡേറ്റുകളിലേക്ക് ബുക്കിങ് തുടരുന്നുണ്ട്. ഏപ്രില്‍ പതിനാല് വരെയാണ് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്