ചെന്നൈ : ഇന്‍ഡിഗോയുടെ എന്‍ജിനീയര്‍ കൊവിഡ് ബാധിച്ചു മരിച്ചു. വ്യോമയാന മേഖലയിലെ ആദ്യ കൊവിഡ് മരണമാണ്. ജീവനക്കാരന്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചതെന്ന് പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ സ്ഥിരീകരിച്ചു.
ഇന്‍ഡിഗോയിലെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറാണ് ചെന്നൈയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. 50 നും 60 നും ഇടയില്‍ പ്രായമുളള ഇദ്ദേഹം 2006ലാണ് ഇന്‍ഡിഗോയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇദ്ദേഹത്തിന്റെ മരണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി ഇന്‍ഡിഗോ അറിയിച്ചു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇന്‍ഡിഗോ ഉള്‍പ്പെടെയുളള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ രാജ്യത്ത് 7367പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 273 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.