Tuesday, April 22, 2025 10:57 pm

74ാമത് സ്വാതന്ത്ര്യ ദിനം : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ നടത്താന്‍ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ്  രോഗബാധയുടെ പശ്ചാത്തലത്തില്‍ ഭാരതത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാകണം സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകള്‍ നടത്തേണ്ടത്.

ഇതിനു പുറമെ കൃത്യമായി ശാരീരിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഹാന്‍ഡ് സാനിറ്റെസര്‍ ഉപയോഗിക്കുക, കൂട്ടം ചേരല്‍ ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികളും പിന്തുടരണം. സാങ്കേതികവിദ്യ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ചു കൊണ്ട് ആളുകള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കിയാകണം സ്വാതന്ത്ര്യ ദിനാചരണ പരിപാടികള്‍  നടത്തുവാന്‍. ദിനാചരണത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായും ദിനാചരണ പരിപാടികള്‍ വലിയതോതില്‍ ആളുകളിലേക്ക് എത്തിക്കുന്നതിനുമായി വെബ് -കാസ്റ്റ് നടത്താം.

ജിലാതലത്തില്‍
ജില്ലാതലത്തില്‍ രാവിലെ 9 മണിക്ക് ശേഷം മന്ത്രിയുടെയോ കമ്മീഷണറുടെയോ ജില്ലാ മജിസ്ട്രേറ്റിന്റെയോ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്താം. സ്വാതന്ത്ര്യദിന സന്ദേശം, പോലീസ് ഉദ്യോഗസ്ഥര്‍, എന്‍സിസി, സ്‌കൗട്‌സ്, ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തില്‍ പരേഡ്, ദേശീയഗാന ആലാപനം തുടങ്ങിയ ചടങ്ങുകള്‍ നടത്താം.
കോവിഡ് പശ്ചാത്തലത്തില്‍ കൂട്ടംചേരലുകള്‍ ഒഴിവാക്കണം. ശാരീരിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഹാന്‍ഡ് സാനിറ്റെസര്‍ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കൃത്യമായും പാലിക്കുക. കോവിഡ് 19 പോരാട്ടത്തിലെ യോദ്ധാക്കളായ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചിത്വ തൊഴിലാളികള്‍ എന്നിവരെ അവരുടെ സ്തുത്യര്‍ഹമായ സേവനത്തിനുള്ള അംഗീകാരം എന്ന നിലയില്‍ സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നത് ഉചിതമായിരിക്കും. കോവിഡ് രോഗമുക്തി നേടിയവരെയും ചടങ്ങില്‍ ക്ഷണിക്കാം.

സബ് ഡിവിഷന്‍/ബ്ലോക്ക് തലത്തില്‍
സബ് ഡിവിഷന്‍/ബ്ലോക്ക് തലത്തില്‍ രാവിലെ 9 മണിക്ക് ശേഷം മന്ത്രിയുടെയോ, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെയോ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളില്‍ എത്തിക്കുക, സ്വാതന്ത്ര്യദിന സന്ദേശം, ദേശീയഗാന ആലാപനം തുടങ്ങിയ ചടങ്ങുകള്‍ നടത്താം. ശാരീരിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഹാന്‍ഡ് സാനിറ്റെസര്‍ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കൃത്യമായും പാലിക്കുക. കോവിഡ് 19 പോരാട്ടത്തിലെ യോദ്ധാക്കളായ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചിത്വ തൊഴിലാളികള്‍ എന്നിവരെ അവരുടെ സ്തുത്യര്‍ഹമായ സേവനത്തിനുള്ള അംഗീകാരം എന്ന നിലയില്‍ സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നത് ഉചിതമായിരിക്കും. കോവിഡ് രോഗമുക്തി നേടിയവരെയും ചടങ്ങില്‍ ക്ഷണിക്കാവുന്നതാണ്.

പഞ്ചായത്ത് തലത്തില്‍
പഞ്ചായത്ത് തലത്തില്‍ രാവിലെ 9 മണിക്ക് ശേഷം പഞ്ചായത്ത് തലവന്റെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളില്‍ എത്തിക്കുക, സ്വാതന്ത്ര്യദിന സന്ദേശം, ദേശീയഗാന ആലാപനം തുടങ്ങിയ ചടങ്ങുകള്‍ നടത്താം. ശാരീരിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഹാന്‍ഡ് സാനിറ്റെസര്‍ ഉപയോഗിക്കുക തുടങ്ങിയ ആരോഗ്യ നിര്‍ദേശങ്ങള്‍ കൃത്യമായും പാലിക്കുക. കോവിഡ് 19 പോരാട്ടത്തിലെ യോദ്ധാക്കളായ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചിത്വ തൊഴിലാളികള്‍ എന്നിവരെ അവരുടെ സ്തുത്യര്‍ഹമായ സേവനത്തിനുള്ള അംഗീകാരം എന്ന നിലയില്‍ സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നത് ഉചിതമായിരിക്കും. കോവിഡ് രോഗമുക്തി നേടിയവരെയും ചടങ്ങില്‍ ക്ഷണിക്കാവുന്നതാണ്.

എല്ലാ ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തലത്തിലും പതാക ഉയര്‍ത്തുന്നുവെന്ന് ഉറപ്പുവരുത്തുക. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്ര പ്രസിദ്ധമായ ഇടങ്ങളില്‍ നടത്തുന്ന പോലീസിന്റെയോ മിലിറ്ററിയുടെയോ പ്രകടനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും റെക്കോര്‍ഡ് ചെയ്തവ വലിയ സ്‌ക്രീനുകളിലൂടെയും നവമാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുക. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തെ നടല്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ സാധ്യത മുന്‍ നിര്‍ത്തിയുള്ള ഇന്റര്‍ സ്‌കൂള്‍, ഇന്റര്‍ കോളേജ് ഡിബേറ്റുകള്‍, പ്രധാന പദ്ധതികളുടെ അവതരണം, സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തിയുള്ള സ്വാതന്ത്ര്യദിന പരിപാടികള്‍, ഓണ്‍ലൈന്‍ ക്യാമ്പയിന്‍, ഓണ്‍ലൈന്‍ ക്വിസ്, ഓണ്‍ലൈന്‍ ഉപന്യാസരചന, കവിതാ രചന, വെബിനാറുകള്‍, എന്‍എസ്എസ്, എന്‍വൈകെഎസ് എന്നിവയുടെ ഓണ്‍ലൈന്‍ ക്യാമ്പയിനുകള്‍ തുടങ്ങിയവയും നടത്താം.

കൂടാതെ സാഹചര്യത്തിനനുസരിച്ച് നൂതനമായ രീതിയില്‍ സ്വാതന്ത്ര്യദിനാചരണ ചടങ്ങുകള്‍ നടത്തുന്നതും പരിഗണിക്കാവുന്നതാണ്. സ്വാതന്ത്ര്യദിന സന്ദേശങ്ങളിലൂടെയോ വിവിധ പ്രവര്‍ത്തനങ്ങളിലൂടെയോ സമൂഹ മാധ്യമങ്ങള്‍ വഴിയോ ‘ആത്മ നിര്‍ഭര്‍’ എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നത് ഉചിതമായിരിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഹനത്തിൽ ഇന്ധനം അടിസ്ഥാനമാക്കിയുള്ള കളർ-കോഡ് ചെയ്ത സ്റ്റിക്കർ ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്ന് ദില്ലി സര്‍ക്കാര്‍

0
ദില്ലി: വാഹനത്തിൽ ഇന്ധനം അടിസ്ഥാനമാക്കിയുള്ള കളർ-കോഡ് ചെയ്ത സ്റ്റിക്കർ ഇല്ലെങ്കിൽ പിഴ...

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം : മുഖ്യമന്ത്രിയുടെ ജില്ലാതല അവലോകന യോഗം വ്യാഴാഴ്ച്ച

0
പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി...

അമ്മയെയും മകളെയും വെട്ടിപരിക്കേൽപ്പിച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

0
കൊച്ചി: എറണാകുളം കോലഞ്ചേരിക്ക് സമീപം കടമറ്റത്ത് അമ്മയെയും മകളെയും വെട്ടിപരിക്കേൽപ്പിച്ച് ഗൃഹനാഥൻ ആത്മഹത്യ...

മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന് 100 കോടി : ധൂര്‍ത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി – എസ്ഡിപിഐ

0
തൃശൂര്‍: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ നട്ടം തിരിയുമ്പോഴും 100 കോടി...