പത്തനംതിട്ട : ഇന്‍ഡ്യയില്‍ വിഘടന വാദത്തിന്റെ വിത്ത് മുളപ്പിക്കുവാന്‍ നടത്തിയ സംഘടിത ശ്രമത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിട്ട് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിച്ച ധീരയായ നേതാവായിരുന്നു ഇന്ദിരാഗാന്ധി എന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്‍റുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിഎട്ടാം രക്തസാക്ഷിത്വ വാര്‍ഷികം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്ക് ദേശസാല്‍ക്കരണം പ്രിവിപേഴ്സ് നിര്‍ത്തലാക്കല്‍ തുടങ്ങിയ വിപ്ലവകരമായ തീരുമാനങ്ങളിലൂടെ ജനങ്ങളുടെ പട്ടിണി മാറ്റി വികസനത്തിലേക്ക് രാജ്യത്തെ നയിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്ന് പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. ചേരി ചേരാ പ്രസ്ഥാനത്തിന്റെ നായികയായി ലോക നേതാക്കളുടെ ഇടയില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയ വ്യക്തിത്വമായിരുന്നു ഇന്ദിരാഗാന്ധിയുടേത്. ഇന്ത്യയില്‍ ഇന്നുള്ള വികസനങ്ങള്‍ക്ക് അടിസ്ഥാനശില പാകുവാന്‍ ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലെ ഇന്ദിരാഗാന്ധി നടത്തിയ പരിശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും അതെല്ലാം തമസ്കരിക്കുവാന്‍ ഇപ്പോള്‍ ഇന്‍ഡ്യ ഭരിക്കുന്നവര്‍ എത്ര ശ്രമം നടത്തിയാലും വിജയിക്കില്ലെന്നും പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, എ. ഷംസുദ്ദീന്‍, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടുര്‍, റിങ്കു ചെറിയാന്‍, മാത്യു കുളത്തിങ്കല്‍, അനില്‍ തോമസ്, ജി. രഘുനാഥ്, സാമുവല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതിപ്രസാദ്, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, സുനില്‍. എസ്. ലാല്‍, കാട്ടൂര്‍ അബ്ദുള്‍ സലാം, അബ്ദുള്‍ കലാം ആസാദ്, ജോണ്‍സണ്‍ വിളവിനാല്‍, ഹരികുമാര്‍ പൂതങ്കര, ബി. നരേന്ദ്രനാഥ്, ഷാം കുരുവിള, ബിനു ചക്കാല എന്നിവര്‍ സംസാരിച്ചു. കെ.പി.സി.സി ആഹ്വാനമനുസരിച്ച് ഭാരത് ജോഡോ പ്രതിജ്ഞ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രവര്‍ത്തകര്‍ക്ക് ചൊല്ലിക്കൊടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033