ഇന്ദ്രൻസ് നായകനായി കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഹൊറർ സൈക്കോ ത്രില്ലർ ‘വാമനൻ’ തമിഴ് റീമേക്കിനൊരുങ്ങുന്നു. സിനിമ ഇഷ്ടപ്പെട്ട ജനപ്രിയ തമിഴ് നടൻ റീമേക്കിനു സമ്മതമറിയിക്കുകയായിരുന്നു. മറ്റ് വിശദാംശങ്ങൾ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ലെങ്കിലും ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അത്യന്തം നിഗൂഢതയേറിയ ചിത്രം എ ബി ബിനിലാണ് സംവിധാനം ചെയ്തത്. അരുൺ ശിവനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സീമ ജി നായർ, നിർമൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മൂവി ഗാങ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അരുൺ ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.
‘വാമനൻ’ എന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. ഹൈറേഞ്ചിലെ ഒരു റിസോർട്ടിന്‍റെ മാനേജരാണ് ‘വാമനൻ’. കുടുംബത്തോടൊപ്പം പുതുതായി വാങ്ങിയ വീട്ടിലേക്ക് താമസം മാറിയതിനു ശേഷം അവിടെ നടക്കുന്ന സംഭവങ്ങൾ അദ്ദേഹത്തിന്‍റെ ജീവിതത്തെ മാറ്റിമറിക്കുന്നതാണ് കഥയുടെ ഇതിവൃത്തം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.