Friday, May 9, 2025 11:35 am

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വ്യവസായങ്ങൾ തുടങ്ങുന്നതിൽ സംസ്ഥാനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറി. തൊഴിൽസമരങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ലെന്നും പി രാജീവ് പറഞ്ഞു. നടപടികൾ സുതാര്യമായിരിക്കുമെന്ന് ഉറപ്പു നൽകുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു. അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. 18 സംസ്ഥാനങ്ങളിൽ വാട്ടർ മെട്രോ തുടങ്ങാനുള്ള സാങ്കേതിക സാധ്യത പഠനത്തിന് കെഎംആർഎല്ലിന് അനുമതി ലഭിച്ചു. അതിൽ കെഎംആർഎല്ലിനെ അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു. നിക്ഷേപത്തിന് സമയമെടുക്കുമെന്നും നിക്ഷേപകരിൽ ആത്മവിശ്വാസമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വർക്ക് ഫ്രം ഹോം പോലെ വർക്ക് ഫ്രം കേരള എന്ന ആശയം വിദേശ കമ്പനികൾക്ക് മുന്നിൽവെച്ചു. ഏത് കമ്പനിക്ക് വേണ്ടിയാണെങ്കിലും കേരളത്തിൽ നിന്ന് ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി ഉച്ചകോടിയിൽ പറ‍ഞ്ഞു. ഇതുവഴി പുതിയ തൊഴിൽ സംസ്കാരം കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. വനിത സംരംഭകർക്കായി പിങ്ക് പാർക്ക് നടപ്പാക്കുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 374 കമ്പനികൾ താല്പര്യപത്രം ഒപ്പുവെച്ചു. 1,52,905 കോടി രൂപയിലധികം നിക്ഷേപം നടക്കും. ഇൻവെസ്റ്റ് കേരളയിലെ പദ്ധതി നിർദേശങ്ങൾ നടപ്പാക്കാൻ അതിവേഗ സംവിധാനം നടപ്പിലാക്കി. നാളെ മുതൽ ഇത് പ്രവർത്തനം തുടങ്ങും. ഇതിനായി നോഡൽ ഓഫീസർമാരെ നിയോഗിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ അവലോകനം നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്ലാന്റേഷൻ ഭൂമി മറ്റ്‌ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ റവന്യൂ മന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 24 ഐടി കമ്പനികൾ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായങ്ങൾ തുടങ്ങുന്നതിന് എല്ലാവരും ഒന്നിച്ച് നിൽക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

0
ന്യൂഡൽഹി: അതിർത്തി മേഖലകളിൽ പാകിസ്ഥാൻ പ്രകോപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ്...

നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് : മുഖ്യമന്ത്രി...

0
കണ്ണൂര്‍ : പാകിസ്ഥാനും ഇന്ത്യയും തമ്മിൽ നടക്കുന്ന സംഘര്‍ഷങ്ങളിൽ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ്...

കീഴ്‌വായ്പൂര് ശ്രീശങ്കര ബാലഗോകുലം വാർഷികവും കുടുംബസംഗമവും നടത്തി

0
കീഴ്‌വായ്പൂര് : കീഴ്‌വായ്പൂര് ശ്രീശങ്കര ബാലഗോകുലം വാർഷികവും കുടുംബസംഗമവും നടത്തി....

റഷ്യന്‍ സര്‍വകലാശാലകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 2000 അധിക മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ചു

0
മോസ്കോ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 2000 അധിക മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ച് റഷ്യ....