പത്തനംതിട്ട : അപ്പർകുട്ടനാട്ടിലും ലോവർ കുട്ടനാട്ടിലും നെൽകൃഷിയുടെ വിളവെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ് പ്രകൃതിയോട് മല്ലടിച്ചും സാമ്പത്തിക ബാധ്യത ഏറ്റെടുത്തും കൃഷി നടത്തിയ കർഷകൻ ഉത്പാദിപ്പിച്ച നെല്ല് ഗവൺമെന്റ് സംഭരിക്കുമ്പോൾ മില്ലുകളുടെയും ഇടനിലക്കാരുടെയും ചൂഷണത്തിലൂടെ കർഷകൻ ബുദ്ധിമുട്ടുകയാണ്. ഒരു കിന്റൽ നെല്ലിന് 8കിലോ മുതൽ 15 കിലോ വരെ കിഴിവ് കൊടുക്കേണ്ട അവസ്ഥയാണ് ഇത് നെൽകൃഷി മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് വിത്തിനും വളത്തിനും കീടനാശിനിയ്ക്കും അമിതമായ വില വർധനവും കൂടാതെ തൊഴിലാളികളുടെ അമിതമായ കൂലിയും പ്രകൃതിക്ഷോഭം മൂലം ഉണ്ടായ നഷ്ടവും അതിജീവിച്ചാണ് വിളവെടുപ്പ് നടക്കുന്നത് എന്നാൽ ഉൽപ്പാദന ചിലവ് വർധിക്കുന്നതിന് ആനുപാധികമായി നെല്ലിന്റെ വിലവർധിപ്പിക്കാത്തതു മൂലം കർഷകർ ബുദ്ധിമുട്ടുകയാണ്. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് സ്വീകരിക്കുമെന്ന് നേതൃസംഗമം കർഷക യൂണിയൻ യോഗം മുന്നറിയിപ്പ് നൽകി. നേതൃസംഗമം കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വൈ.രാജൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വൈസ് ചെയർമാൻമ്മാരായ ജോസഫ് പുതുശ്ശേരി എക്സ് എംഎൽഎ, ഡി കെ ജോൺ, ജോൺ കെ മാത്യൂസ്, ജില്ലാ പ്രസിഡണ്ട് അഡ്വ. വർഗീസ് മാമൻ, സീനിയർ സെക്രട്ടറി കുഞ്ഞുകോശി പോൾ, ജോർജ് കുന്നപ്പുഴ, സാം ഈപ്പൻ, അഡ്വക്കേറ്റ് ബാബു വർഗീസ്, ദീപു ഉമ്മൻ, ആന്റച്ചൻ റാന്നി, സാജൻ മാത്യു, ജോൺ വട്ടപ്പാറ, മടന്തമാൺ തോമസ്, ജോർജ് മാത്യു, തോമസ്കുട്ടി കോന്നി എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1