പരിശീലനം സംഘടിപ്പിക്കും
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ ആട് വളര്‍ത്തലും അതിന്റെ പരിചരണവും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 26ന് തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവര്‍, സെപ്റ്റംബര്‍ 25ന് വൈകുന്നേരം 3 ന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ 25ന് രാവിലെ 11ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം 6 മുതല്‍ രാവിലെ 6 വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം 25ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ആഫീസില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. ഫോണ്‍: 0468 2322762
അപേക്ഷ ക്ഷണിച്ചു
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക്2023 – 2024 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന ്ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 2023 – 2024 അധ്യായന വര്‍ഷത്തില്‍ എട്ട്,ഒമ്പത്,10, എസ്എസ്എല്‍സി ക്യാഷ്അവാര്‍ഡ്/ പ്ലസ് വണ്‍ /ബി.എ./ ബി.കോം / ബി.എസ് .സി / എം .എ / എം.കോം/ (പാരലല്‍സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല ) എം.എസ് .ഡബ്ലിയു / എം.എസ് .സി./ ബി.എഡ് / പ്രൊഫഷണല്‍ കോഴ്‌സുകളായ എഞ്ചിനീയറിംഗ് / എം.ബി.ബി.എസ് / ബി.ഡി.എസ് /ഫാംഡി / ബി .എസ്.സി.നഴ്‌സിംഗ് / പ്രൊഫഷണല്‍പി .ജി.കോഴ്‌സുകള്‍ / പോളിടെക്നിക ്ഡിപ്ലോമ / ടി .ടി .സി./ ബി.ബി.എ / ഡിപ്ലോമ ഇന്‍ നഴ്‌സിംഗ് / പാരാമെഡിക്കല്‍ കോഴ്‌സ് / എംസിഎ / എംബിഎ / പിജിഡിസിഎ / എഞ്ചിനീയറിംഗ് (ലാറ്ററല്‍എന്‍ട്രി ) അഗ്രിക്കള്‍ച്ചറല്‍ / വെറ്ററിനറി / ഹോമിയോ /ബി.ഫാം / ആയുര്‍വേദം / എല്‍എല്‍ബി (3 വര്‍ഷം , 5 വര്‍ഷം ) ബിബിഎം / ഫിഷറീസ് / ബിസിഎ / ബി.എല്‍ .ഐ .എസ് .സി./ എച്ച് .ഡി.സി. ആന്‍ഡ് ബിഎം / ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മന്റ് / സി.എ.ഇന്റര്‍മീഡിയറ്റ് / മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്‌കോച്ചിംഗ്,സിവില്‍ സര്‍വീസ് കോച്ചിംഗ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവര്‍ ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകന് ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ ഡിസംബര്‍ 20ന് അഞ്ചുവരെ www.labourwelfarefund.in എന്നെ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓഫ്‌ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
ക്വട്ടേഷന്‍ ക്ഷണിച്ചു
റാന്നി പട്ടികവര്‍ഗ വികസന ഓഫീസിനു കീഴില്‍, പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഗോത്ര സാരഥി പദ്ധതിയുടെ പ്രയോജനം ലഭിക്കാത്തതും നിരപ്പായ സ്ഥലങ്ങളില്‍ താമസിച്ചു വരുന്നതും സ്‌കൂള്‍ തലത്തില്‍ പഠിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ പട്ടികവര്‍ഗ കുട്ടികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യാപാരികളില്‍ നിന്നും വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ നാലിന് വൈകിട്ട് മൂന്നു വരെ. ഫോണ്‍: 04735 227703
അപേക്ഷ ക്ഷണിച്ചു
തൊഴിലധിഷ്ഠിത/പ്രവൃത്തിപര/സാങ്കേതിക കോഴ്‌സുകള്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് സൈനികക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2023-24ലെ പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31. അര്‍ഹരായ വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ജില്ലാ സൈനികക്ഷേമ ഓഫീസ്, പത്തനംതിട്ടയില്‍ ബന്ധപ്പെടാം. ഫോണ്‍: 0468-2961104.
സംഘാടക സമിതി രൂപീകരണ യോഗം 30 ന്
ജില്ലയിലെ ശിശുദിനാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും സംഘാടക സമിതി രൂപീകരിക്കുന്നതിനുമായി 30 ന് രാവിലെ 11ന് എഡിമിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ അറിയിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ 15 മണ്ണ് സംരക്ഷണ പദ്ധതികളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍: 0468 22 24070. വെബ് സൈറ്റ് :www.etenders.kerala.gov.in
സംഘാടക സമിതി രൂപീകരണ യോഗം 30 ന്
ജില്ലയിലെ ശിശുദിനാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും സംഘാടക സമിതി രൂപീകരിക്കുന്നതിനുമായി 30 ന് ഉച്ചയ്ക്ക് 2:30 ന് എഡിമിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
പ്രമാടം ഗ്രാമപഞ്ചായത്തിലെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഗവ.എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് കലാപരിശീലനം ( ചിത്ര രചന, സംഗീതം ) നല്‍കുന്നതിന് അടിസ്ഥാന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബര്‍ നാലിന് വൈകിട്ട് നാല് വരെ പ്രമാടം ഗവ.എല്‍പി സ്‌കൂളില്‍ സ്വീകരിക്കും. കൂടിക്കാഴ്ച ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് പ്രമാടം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നവര്‍ അന്നേദിവസം യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. പ്രമാടം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0468 2335340, 9497228170
അപേക്ഷ ക്ഷണിച്ചു
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനയിലെ ആറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന യൂസര്‍ ഫീയുടെ 90 ശതമാനം തുക പ്രതിഫലമായി നല്‍കും.വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഏഴു ദിവസത്തിനകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. പ്രായപരിധിയില്ല. ഫോണ്‍: 0468 2362037
കശുവണ്ടി വ്യവസായ ബന്ധസമിതി യോഗം 26 ന്
സംസ്ഥാനത്തെ കശുവണ്ടി വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി കശുവണ്ടി വ്യവസായ ബന്ധസമിതി യോഗം 26 ന് ഉച്ചയ്ക്ക് 12ന് കൊല്ലം ആശ്രാമം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. യോഗത്തില്‍ പത്തനംതിട്ട ജില്ലയിലുള്ള കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033