അവധിക്കാല പഠനക്ലാസ്
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ അവധിക്കാല പഠനക്ലാസ് ”നിറച്ചാര്‍ത്ത്-2025”- ലേക്കുള്ള പ്രവേശനം ആരംഭിച്ചു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് ക്ലാസ്. ഏപ്രില്‍ ഏഴിന് ആരംഭിക്കുന്ന ക്ലാസ് രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെയാണ്. മാജിക്ക്, കവിതാ പാരായണം, കഥാകഥനം, കളിമണ്‍ നിര്‍മാണം, കുരുത്തോല നിര്‍മാണം തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികള്‍ക്ക് ക്ലാസ് നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. വെബ്‌സൈറ്റ് : www.vasthuvidyagurukulam.com, ഫോണ്‍ : 9188089740, 9605458857, 0468-2319740.
——-
അറ്റന്‍ഡര്‍ ഒഴിവ്
ജില്ലയിലെ ഹോമിയോ ഡിസ്‌പെന്‍സറികളിലേക്ക് അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പട്ടിക തയ്യാറാക്കുന്നു. അടൂര്‍ റവന്യൂ ടവറിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഏപ്രില്‍ എട്ടിന് രാവിലെ 10.30ന് കൂടിക്കാഴ്ച. എസ്എസ്എല്‍സി, എ ക്ലാസ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ ഹോമിയോ മെഡിസിന്‍ കൈകാര്യം ചെയ്യുന്നതിനുളള മൂന്നുവര്‍ഷ പ്രവൃത്തി പരിചയം ഉളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. പ്രായപരിധി 55 വയസ്. ഫോണ്‍ : 04734 226063.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1