Friday, March 28, 2025 8:53 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ് ഒഴിവ്
കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റില്‍(സിഎഫ്ആര്‍ഡി) സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് താത്പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ മാസം 25 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0468 2241144.

അപേക്ഷ ക്ഷണിച്ചു
ഇരവിപേരൂര്‍ പഞ്ചായത്ത് നടപ്പാക്കുന്ന പി ടു പി സെന്ററുകളുടെ നടത്തിപ്പിനായി പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ നടത്തുന്നവരില്‍ നിന്നും ഇവരുടെ സേവനപ്രദേശമല്ലാത്ത ഇടങ്ങളില്‍ മറ്റുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 25 ന് വൈകുന്നേരം മൂന്നിനകം യോഗ്യത മുന്‍പരിചയരേഖ എന്നിവ സഹിതം അപേക്ഷകള്‍ [email protected] എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക.

മൃഗസംരക്ഷണ മേഖയില്‍ വിവിധ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
റീബില്‍ഡ് കേരള ഇനിഷേ്യറ്റീവ് പദ്ധതിയിന്‍ കീഴില്‍ മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പശുവളര്‍ത്തല്‍, കിടാരി വളര്‍ത്തല്‍, തൊഴുത്ത് നിര്‍മാണം, ഫാം ആധുനികവത്ക്കരണം, പുല്‍കൃഷി, കന്നുകുട്ടി പരിപാലന പദ്ധതി, കാലിത്തീറ്റ വിതരണം, ആടുവളര്‍ത്തല്‍, വീട്ടുമുറ്റത്ത് കോഴിവളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ തുടങ്ങിയ പദ്ധതികളിലാണ് അപേക്ഷിക്കാന്‍ അവസരം. 2018ലെ പ്രളയത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ജില്ലയിലെ 57 തദ്ദേശഭരണ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. അപേക്ഷ ഈ മാസം 22നകം അതത് പഞ്ചായത്തിലെ മൃഗാശുപത്രികളില്‍ നല്‍കണം.

ജില്ലയില്‍ 600 പശുവളര്‍ത്തല്‍ യൂണിറ്റ് അനുവദിച്ചിട്ടുണ്ട്. രണ്ട് പശുക്കളുള്ള ഒരു യൂണിറ്റിന് 60000 രൂപ സബ്‌സിഡി ലഭിക്കും. കിടാരിയെ വാങ്ങുന്നതിന് 15000 രൂപയും പുതിയ തൊഴുത്ത് നിര്‍മാണത്തിനും ആടുവളര്‍ത്തലിനും 25000 രൂപയും സബ്‌സിഡി അനുവദിക്കും. പശുക്കളെയും ആടുകളെയും ബ്ലോക്കുതലത്തിലുള്ള പര്‍ച്ചേസ് കമ്മിറ്റി വാങ്ങി നല്‍കും.

ജില്ലയില്‍ പശുവളര്‍ത്തലിലുള്ള 1000 കര്‍ഷകര്‍ക്ക് പ്രതിമാസം രണ്ട് ചാക്ക് കാലിത്തീറ്റ ആറ് മാസത്തേക്ക് പകുതിവിലയ്ക്ക് ലഭ്യമാക്കും. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 500 പശുക്കുട്ടികള്‍ക്ക് ആദ്യ പ്രസവം വരെ ആവശ്യമായ കാലിത്തീറ്റ പകുതി വിലയില്‍ ലഭ്യമാക്കും. ഇതിനായി ഗുണഭോക്താക്കള്‍ക്ക് 12500 രൂപ സബ്‌സിഡി അനുവദിക്കും. ജില്ലയില്‍ 2000 പേര്‍ക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങള്‍ വീതവും 1500 പേര്‍ക്ക് 10 താറാവിന്‍ കുഞ്ഞുങ്ങളെയും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ് കൊടുംക്രൂരത ; കുറ്റപത്രം ഇന്ന്

0
കോട്ടയം: കോട്ടയം സർക്കാർ നഴ്‌സിങ് കോളജിൽ നടന്ന റാഗിങ് കൊടും ക്രൂരതയെന്ന്...

സൈനിക സ്കൂൾ ഹോസ്റ്റലിൽ നിന്ന് ചാടിപ്പോയ ബീഹാർ സ്വദേശിയെ കണ്ടെത്താനായില്ല

0
കോഴിക്കോട് : കോഴിക്കോട് വേദവ്യാസ സൈനിക സ്കൂൾ ഹോസ്റ്റലിൽ നിന്ന് അതിസാഹസികമായി...

ആശാ സമരം ; കോട്ടയത്തും കോഴിക്കോടും ഇന്ന് പ്രതിഷേധങ്ങൾ നടക്കും

0
കോഴിക്കോട് : ആശാവർക്കേഴ്സിന്റെ സമരത്തിന്റെ ഭാഗമായി കോട്ടയത്തും കോഴിക്കോടും ഇന്ന് പ്രതിഷേധങ്ങൾ...

സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ വർധന

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു മാസത്തിനിടയിൽ വെളിച്ചെണ്ണയ്ക്ക് കൂടിയത് 35 രൂപ....