എല്‍.ഡി. ബൈന്‍ഡര്‍ തസ്തിക ഒഴിവ്
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള എല്‍.ഡി. ബൈന്‍ഡര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 20. വിശദാംശങ്ങള്‍ക്കായി https://www.keralabhashainstitute.org/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2316306. പി.ആര്‍.ഒ :9447956162.
സീറ്റ് ഒഴിവ്
അടൂര്‍ എല്‍.ബി.എസ് സെന്ററില്‍ ആരംഭിക്കുന്ന പ്ലസ് ടു പാസായവര്‍ക്കായി ആറു മാസം ദൈര്‍ഘ്യമുളള ഡിസിഎ (എസ്), പ്ലസ് ടു കൊമേഴ്സ് / ബി കോം /എച്ച്ഡിസി /ജെഡിസി യോഗ്യതയുളളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്സുകളിലേക്ക് സീറ്റ് ഒഴിവ്. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എസി/എസ്റ്റി /ഒഇസി കുട്ടികള്‍ക്ക് ഫീസ് ഇല്ല. ഫോണ്‍ : 9947123177.
വൃക്ഷ തൈ വില്‍പ്പനയ്ക്ക്
പത്തനംതിട്ട സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ കീഴിലുളള കലഞ്ഞൂര്‍ വാഴപ്പാറയിലെ ജില്ലാ സ്ഥിരം നേഴ്സറിയില്‍ തേക്ക്, ചന്ദനം, ഈട്ടി ഉള്‍പ്പെടെയുളള വിവിധ ഇനം വൃക്ഷതൈകളുടെ വില്‍പ്പന ആരംഭിച്ചു. ഫോണ്‍ : 9497319264, 8547603654, 8547603707.
കരുവാറ്റ-തട്ട-മാമ്മൂട് റോഡ് അധിക തുകയ്ക്ക് ഭരണാനുമതിയായി
അടൂരിലെ കരുവാറ്റ-തട്ട-മാമ്മൂട് റോഡിന് 3.58 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ഉത്തരവായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തിലുള്ള ലോക്ക്ഡൗണ്‍ മൂലം തൊഴിലാളികളുടെയും സാധന സാമഗ്രികളുടേതും അടക്കം ലഭ്യതയില്ലാഞ്ഞതിനാലും പദ്ധതി അനുബന്ധമായി പൈപ്പ്-കലുങ്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശികമായി ഉണ്ടായ എതിര്‍പ്പിനെ തുടര്‍ന്നും ഈ പദ്ധതി പ്രവര്‍ത്തനത്തിന് കാലവിളംബം നേരിടുകയായിരുന്നു.തുടര്‍ന്ന് കോവിഡാനന്തരം ഈ പ്രവൃത്തി പുനരാരംഭിക്കുന്നതിന് കഴിയാതിരുന്ന സാഹചര്യമാണ് നിലനിന്നുവന്നത്. പ്രാഥമിക എസ്റ്റിമേറ്റില്‍ നിന്നും അധികമായി ചില ഇനങ്ങള്‍ ഉള്‍പ്പെടുത്തുകയും ജി.എസ്.ടി. നിരക്കിലും മറ്റും ഗണ്യമായ വര്‍ധനവുണ്ടായതും കാരണം അധികമായി അടങ്കല്‍ ഈ പ്രവൃത്തി നടപ്പിലാക്കുന്നതിന് അനിവാര്യമായി വരികയായിരുന്നു. തുടര്‍നടപടിക്രമങ്ങള്‍ വേഗത്തിലാക്കി അടുത്തുവരുന്ന മഴക്കാലത്തിനു മുമ്പ് ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം
മുറിഞ്ഞകല്‍-അതിരുങ്കല്‍ റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍കൂടിയുളള ഗതാഗതം നാളെ (ഏപ്രില്‍ 1) മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ റോഡില്‍കൂടിയുളള വാഹനഗതാഗതം ഇന്നു മുതല്‍ കൊല്ലംപടി വഴി അതിരുങ്കലേക്കും അതിരുങ്കല്‍- കൊല്ലംപടി വഴി മുറിഞ്ഞകല്‍ ഭാഗത്തേക്കും തിരിച്ച് വിടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 04734 293217, 8086395059.