Saturday, April 26, 2025 9:14 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ശിശുക്ഷേമ സമിതിയുടെ പൊതുയോഗം നാളെ (മെയ് 10)
ജില്ലാ ശിശുക്ഷേമ സമിതിയുടെ പൊതുയോഗം നാളെ (മെയ് 10) ഉച്ചയ്ക്ക് മൂന്നിന് ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിയുടെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി കളക്ടറുടെ ചേംബറില്‍ ചേരും.

ഉപതെരഞ്ഞെടുപ്പ് ; യോഗം നാളെ (മെയ് 10)
മൈലപ്ര ഗ്രാമപഞ്ചായത്ത് അഞ്ച് പഞ്ചായത്ത് വാര്‍ഡുകളിലേക്കുളള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരി, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ആന്റ് ഉപവരണാധികാരി , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരുടെ യോഗം മെയ് 10 ന് രാവിലെ 11 ന് പത്തനംതിട്ട ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയത്തില്‍ ചേരും.

സൈനിക ക്ഷേമ വകുപ്പ് : തൊഴിലധിഷ്ഠിത
കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി അക്കാദമി ഓഫ് കേരള (ഐസിറ്റിഎകെ) യുമായി ചേര്‍ന്ന് ടെക്നോപാര്‍ക്ക് തിരുവനന്തപുരം , ഇന്‍ഫോപാര്‍ക്ക് എറണാകുളം, സൈബര്‍ പാര്‍ക്ക് കോഴിക്കോട് എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഫൈവ് ജി ടെക്നീഷ്യന്‍, ഡേറ്റ അനലറ്റിക്സ്, ഗ്രാഫിക് ഡിസൈനിംഗ് ആന്റ് വീഡിയോ എഡിറ്റിംഗ് തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തുന്നു. താത്പര്യമുളള വിമുക്ത ഭടന്മാരും / ആശ്രിതരും അവരുടെ ബയോഡേറ്റ [email protected] എന്ന ഇ-മെയിലില്‍ മെയ് 12 ന് വൈകുന്നേരം അഞ്ചിനകം നല്‍കണം.

സ്വയം തൊഴില്‍ വായ്പ
പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവര്‍ഗ,ന്യൂനപക്ഷ വിഭാഗങ്ങളിലുളള വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ 30 ലക്ഷം വരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി വസ്തു ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോം ആവശ്യമായ രേഖകള്‍ സഹിതം പത്തനംതിട്ട ജില്ലാ ഓഫീസില്‍ നേരിട്ടോ ഡിസ്ട്രിക്ട കോ-ഓര്‍ഡിനേറ്റര്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ജില്ലാ ഓഫീസ്, കണ്ണങ്കര, പത്തനംതിട്ട, 689 645 എന്ന വിലാസത്തിലോ അയക്കണം. ഫോണ്‍ : 8281552350.

ഫാര്‍മസിസ്റ്റ് ലിസ്റ്റ് തയാറാക്കാന്‍ അഭിമുഖം
പത്തനംതിട്ട ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഒഴിവുകള്‍ വരുന്നതനുസരിച്ച് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി ഫാര്‍മസിസ്റ്റുമാരുടെ ലിസ്റ്റ് തയാറാക്കുന്നതിനായി അഭിമുഖം നടത്തുന്നു. ഹോമിയോപ്പതി ഫാര്‍മസിയില്‍ സര്‍ക്കാര്‍ അംഗീകൃത എന്‍സിപി/സിസിപി യോഗ്യതയുളളവരെ മാത്രമാണ് പരിഗണിക്കുന്നത്. ദിവസ വേതനം 780 രൂപയാണ്. പരമാവധി വേതനം 21060. യോഗ്യതയുളളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 17 ന് രാവിലെ 10.30 ന് അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപതി, ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 04734 226063.

വസ്തു നികുതി നിര്‍ണയിക്കണം
പളളിക്കല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെ കെട്ടിട നിര്‍മാണം /പുനര്‍ നിര്‍മാണം എന്നിവ നടത്തിയിട്ടുളളവര്‍ മെയ് 15 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അപേക്ഷ സമര്‍പ്പിച്ച് നികുതി നിര്‍ണയിക്കണമെന്ന് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734 288621.

നികുതി കുടിശിക അടക്കണം
പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ 2023 വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നികുതി കുടിശിക അടക്കാനുളളവര്‍ക്ക് സര്‍ക്കാര്‍ പിഴപലിശ ഒഴിവാക്കിയിട്ടുളള സാഹചര്യത്തില്‍ ജൂണ്‍ 30 നുളളില്‍ നികുതി കുടിശിക ഒടുക്കണമെന്ന് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734 288621.

കിറ്റ്സില്‍ ടൂറിസം ഡിപ്ലോമ കോഴ്സുകള്‍
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്)ല്‍ പ്ലേസ്മെന്റോട് കൂടിയ ഹ്രസ്വകാല ഡിപ്ലോമ/പി.ജി ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
പി.ജി ഡിപ്ലോമ ഇന്‍ ടൂറിസം ആന്റ് ഹോസ്പ്പിറ്റാലിറ്റി മാനേജ്മെന്റ് (ഒരു വര്‍ഷം) യോഗ്യത: ബിരുദം. പി.ജി ഡിപ്ലോമ ഇന്‍ പബ്ലിക്ക് റിലേഷന്‍ ഇന്‍ ടൂറിസം (പി.എസ്.സി അംഗീകൃതം – ഒരു വര്‍ഷം) യോഗ്യത: ബിരുദം.
പി.ജി ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് (ഒരു വര്‍ഷം) യോഗ്യത: ബിരുദം
ഡിപ്ലോമ ഇന്‍ ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് (9 മാസം) യോഗ്യത: പ്ലസ് ടൂ
അപേക്ഷ ഫോറം കിറ്റ്സിന്റെ വെബ്സൈറ്റില്‍ www.kittsedu.org. ലഭ്യമാണ്. ഫോണ്‍: 0471 2329468/2339178.

ഗതാഗത നിയന്ത്രണം
കോട്ടാങ്ങല്‍-ആലപ്രക്കാട്-ചുങ്കപ്പാറ റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മെയ് 11 മുതല്‍ 20 വരെ പൂര്‍ണമായും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചനീയര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാഹിയിലും മദ്യവില ഉയരും ; തീരുവയും ലൈസൻസ് ഫീസും ഇരട്ടിയാക്കാൻ പുതുച്ചേരി

0
ചെന്നൈ: മദ്യത്തിന്റെ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും കുത്തനെ...

പാക് കസ്റ്റഡിയിലുള്ള ജവാനെ വിട്ടുകിട്ടാൻ തീവ്രശ്രമം നടത്തി ഇന്ത്യ ; മറുപടി നൽകാതെ പാകിസ്ഥാൻ

0
കൊൽക്കത്ത: പാകിസ്ഥാൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലുള്ള ജവാനെ വിട്ടുകിട്ടാൻ ചർച്ചകൾ നടത്തി ഇന്ത്യ....

ഊട്ടിയിലും കൊടൈക്കനാലിലും വിനോദസഞ്ചാരവാഹനങ്ങള്‍ക്കുള്ള പരിധി ഉയര്‍ത്താന്‍ മദ്രാസ് ഹൈക്കോടതി

0
ചെന്നൈ: ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന വിനോദ സഞ്ചാരവാഹനങ്ങള്‍ക്കുള്ള പരിധി ഉയര്‍ത്താന്‍ മദ്രാസ്...

അനധികൃത സ്വത്ത് സമ്പാദനം ; കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു

0
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ...