പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ യോഗം
കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ജൂണ്‍ ആറിന് രാവിലെ 10.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും.
കന്നുകാലികളിലെ മൈക്രോചിപ്പ് സംവിധാനം പഠിക്കാന്‍
കേന്ദ മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി ഓമല്ലൂരില്‍
രാജ്യത്ത് ആദ്യമായി പത്തനംതിട്ട ജില്ലയില്‍ കന്നുകാലികളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മൈക്രോ ചിപ്പ് സംവിധാനമായ ആര്‍.എഫ്.ഐ.ഡി ( റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) യെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സര്‍ബേശ്വര്‍ മാഞ്ചി ഓമല്ലൂരില്‍ എത്തി. മൃഗസംരക്ഷണ വകുപ്പ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൈലറ്റ് പ്രൊജക്റ്റ് ആയി ആര്‍. എഫ്. ഐ. ഡി നടപ്പാക്കുന്നത്. കര്‍ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടിയ പദ്ധതിയെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും കര്‍ഷകരില്‍ നിന്നും മനസ്സിലാക്കി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കുകയാണ് സന്ദര്‍ശനോദ്ദേശ്യം. ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സന്‍ വിളവിനാല്‍, കേരള മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. കെ.കെ ബേബി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡാനിയല്‍ ജോണ്‍, ഡോ. രാജേഷ് ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.എം.ജി അജിത്, പിആര്‍ഓ ഡോ. എബി കെ എബ്രഹാം, ഡോ. ജാന്‍കി ദാസ്, ഡോ. ശുഭ പരമേശ്വരന്‍, ലൈവ്സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ ഡാനിയല്‍ കുട്ടി, അബ്ദുല്‍ സലാം എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
കരുതലും കൈത്താങ്ങും
റാന്നി താലൂക്കുതല അദാലത്ത് 23 ന്
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാനവ്യാപകമായി താലൂക്ക് തലത്തില്‍ നടത്തിവരുന്ന പരാതി പരിഹാര അദാലത്ത് കരുതലും കൈത്താങ്ങും റാന്നി താലൂക്കില്‍ മെയ് 23 ന് രാവിലെ 10 മണി മുതല്‍ ഐത്തല മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ ആരോഗ്യ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കും. പൊതു ജനങ്ങള്‍ക്ക് അന്നേ ദിവസം പുതിയ പരാതികള്‍ സമര്‍പ്പിക്കാം.
അപേക്ഷകള്‍ ക്ഷണിച്ചു
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ.റ്റി.ഡി പ്രോജക്ട് ഓഫീസുകള്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളുടെ കീഴില്‍ നിലവിലുള്ള പട്ടികവര്‍ഗ പ്രൊമോട്ടര്‍ ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ 1182 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും, സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപതികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവനസന്നദ്ധതയുള്ളവരും 10-ാംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.റ്റി.ജി / അടിയ / പണിയ/ മലപണ്ടാര വിഭാഗങ്ങള്‍ക്ക് 8-ാംക്ലാസ്സ് യോഗ്യത മതിയാവും. പ്രായപരിധി 20നും 35നും മധ്യേ. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വേദം പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന . നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അതാത് ജില്ലകളിലെ പ്രോജക്ട് ഓഫീസ്, ട്രൈബല്‍ ഡവലപ്‌മെന്റ ഓഫീസ് മുഖന സമര്‍പ്പിക്കണം. സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ താമസ പരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തിരഞ്ഞെടുക്കേണ്ടതാണ്. ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 31 വൈകുന്നേരം 5.00 മണി . നിയമന കാലാവധി രണ്ട് വര്‍ഷം. കൂടുതല്‍ വിവരങ്ങള്‍ക്ക് റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിലോ , റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ പട്ടികവര്‍ഗ വികസന ഡയറക്ടര്‍ ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ ഉള്‍പ്പെടെ 13,500 രൂപ ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. ഫോണ്‍: 04735 227703
കൊച്ചുകോയിക്കല്‍ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍
കെട്ടിടത്തിന്റെയും ഡോര്‍മിറ്ററിയുടെയും ഉദ്ഘാടനം നാളെ (മേയ് 20)
റാന്നി വനം ഡിവിഷനിലെ ഗൂഡ്രിക്കല്‍ റെയ്ഞ്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷന് പുതുതായി നിര്‍മിച്ച മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ഡോര്‍മിറ്ററിയുടെയും ഉദ്ഘാടനം നാളെ (മേയ് 20) പകല്‍ മൂന്നിന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍,ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, മറ്റ് ജനപ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
ശിശുദിനാഘോഷ മത്സര വിജയികള്‍
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി 2022ല്‍ നടന്ന മല്‍സരങ്ങളില്‍ പത്തനംതിട്ട ജില്ലയിലെ നിന്നുള്ള വിജയികളെ പ്രഖ്യാപിച്ചു. യു.പി. വിഭാഗം ഉപന്യാസ മത്സരത്തില്‍ അടൂര്‍ തെങ്ങമം യു.പി.എസിലെ ജെ. ഗൗരികൃഷ്ണന്‍ മൂന്നാം സ്ഥാനം നേടി. യു.പി. വിഭാഗം ഉപന്യാസ മത്സരത്തില്‍ കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് എച്ച്എസ്എസിലെ ശിവഗംഗ സുരേഷ് രണ്ടാം സ്ഥാനം നേടി. യു.പി. വിഭാഗം കവിത മത്സരത്തില്‍ തെങ്ങമം യു.പി.എസിലെ എ.ആര്‍. അഭിരാമി മൂന്നാംസ്ഥാനം നേടി. മേയ് 24ന് രാവിലെ പത്തിന് തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
കലഞ്ഞൂരില്‍ 116.48 കോടി രൂപയുടെ കുടിവെള്ള
പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം
കോന്നി നിയോജക മണ്ഡലത്തിലെ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന 116.48 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മേയ് 21ന് ഉച്ചകഴിഞ്ഞ് 2.30ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. കലഞ്ഞൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. കലഞ്ഞൂര്‍ പഞ്ചായത്തിലെ 11000 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ കലഞ്ഞൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
അരുവാപ്പുലത്ത് 47.08 കോടി രൂപയുടെ കുടിവെള്ള
പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം
കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന 47.08 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മേയ് 21ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. അരുവാപ്പുലം ഗവ എല്‍പി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. അരുവാപ്പുലം പഞ്ചായത്തിലെ 3668 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ അരുവാപ്പുലം പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
പ്രമാടത്ത് 102.80 കോടി രൂപയുടെ കുടിവെള്ള
പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം
കോന്നി നിയോജക മണ്ഡലത്തിലെ പ്രമാടം ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന 102.80 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മേയ് 21ന് ഉച്ചകഴിഞ്ഞ് 3.30ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. പൂങ്കാവ് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രമാടം പഞ്ചായത്തിലെ 9669 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ പ്രമാടം പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
മലയാലപ്പുഴയില്‍ 63.28 കോടി രൂപയുടെ കുടിവെള്ള
പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം
കോന്നി നിയോജക മണ്ഡലത്തിലെ മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന 63.28 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മേയ് 21ന് ഉച്ചകഴിഞ്ഞ് 4.15ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. മലയാലപ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മലയാലപ്പുഴ പഞ്ചായത്തിലെ 4133 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ മലയാലപ്പുഴ പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
തണ്ണിത്തോട്ടില്‍ 17.54 കോടി രൂപയുടെ
കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം
കോന്നി നിയോജക മണ്ഡലത്തിലെ തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന 17.54 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മേയ് 21ന് വൈകുന്നേരം അഞ്ചിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. തണ്ണിത്തോട് സെന്റ് ആന്റണീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. തണ്ണിത്തോട് പഞ്ചായത്തിലെ 2841 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ തണ്ണിത്തോട് പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
ചിറ്റാറില്‍ 62.38 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം
കോന്നി നിയോജക മണ്ഡലത്തിലെ ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന 62.38 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മേയ് 21ന് വൈകുന്നേരം 5.30ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ചിറ്റാര്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
ചിറ്റാര്‍ പഞ്ചായത്തിലെ 4159 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ ചിറ്റാര്‍ പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.