തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സ് സീറ്റ് ഒഴിവ്
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന പ്ലസ് ടു(കൊമേഴ്സ്)/ബി.കോം/എച്ച്.ഡി.സി/ജെ.ഡി.സി യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കംപ്യുട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി) എന്ന കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി/ഒ.ഇ.സി കുട്ടികള്‍ ഫീസ് അടക്കേണ്ടതില്ല. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ എല്‍.ബി.എസ് സബ്സെന്റര്‍ ഓഫീസുമായി നേരിട്ടോ, 9947123177 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.
വെബിനാര്‍
വ്യവസായ വാണിജ്യ വകുപ്പ് സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റിന്റെ നേതൃത്വത്തില്‍ വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ മാനേജ്മെന്റ് എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കും. മേയ് 31ന് രാവിലെ 11 മുതല്‍ 12 വരെ ഓണ്‍ലൈന്‍ മീറ്റിംഗ് പ്ലാറ്റ്ഫോമായ സൂം മീറ്റ് വഴിയാണ് വെബിനാര്‍ നടത്തുന്നത്. താത്പര്യമുളളവര്‍ www.kied.info എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0484 2550322, 2532890.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആംബുലന്‍സ് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. യോഗ്യത – പത്താം ക്ലാസ്, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഹെവി ലൈസന്‍സ് ഉണ്ടായിരിക്കണം. പന്തളം മുനിസിപ്പാലിറ്റിയില്‍ സ്ഥിരതാമസം ആയിരിക്കണം. ഒറിജിനല്‍ രേഖകളുമായി ജൂണ്‍ രണ്ടിന് രാവിലെ 10.30 ന് പന്തളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിചേരണം.
നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
ജില്ലയിലെ മാലിന്യ വിമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് രൂപീകരിച്ച സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ടീം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുളള 35 വ്യപാര വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.15 വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് 62 കിലോ നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും നിയമലംഘനത്തിന് എതിരെ നടപടി സ്വീകരിക്കുകയും ചെയ്തതായി നഗരസഭ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം
കുളനട ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുളള വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷാ ഫോറം പഞ്ചായത്ത് ഓഫീസ്, കൃഷി ഭവന്‍, മൃഗാശുപത്രി എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും മേയ് 31 ന് വൈകുന്നേരം അഞ്ചിനകം പഞ്ചായത്ത് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. കൃത്യമായി പൂരിപ്പിക്കാത്തവ, മതിയായ അനുബന്ധ രേഖകള്‍ ഇല്ലാത്തവ, സമയപരിധി കഴിഞ്ഞ് സമര്‍പ്പിക്കുന്നവ എന്നീ അപേക്ഷകള്‍ ആനുകൂല്യത്തിന് പരിഗണിക്കില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ (സംസ്‌കൃതം) (കാറ്റഗറി നം.614/2021) തസ്തികയുടെ 17.05.2023 തീയതിയില്‍ 17/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു.
അയിരൂര്‍ ഗ്രാമം ഇനി അയിരൂര്‍ കഥകളി ഗ്രാമം
പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ ഗ്രാമത്തിന്റെ പേര് അയിരൂര്‍ കഥകളി ഗ്രാമം എന്ന് പുനര്‍ നാമകരണം ചെയ്ത് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കി.
ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം
ജില്ലാ താലൂക്ക് തലത്തിലെ ഐആര്‍എസ് (ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം) ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടി മേയ് 29 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പരിപാടിയില്‍ ജില്ലാ താലൂക്ക് തലത്തിലെ എല്ലാ ഐആര്‍എസ് (ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം) ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
പിക്ക്അപ് വാന്‍ ഡ്രൈവറെ ആവശ്യമുണ്ട്
പളളിക്കല്‍ പഞ്ചായത്തില്‍ ഹരിതകര്‍മസേനയുടെ പ്ലാസ്റ്റിക് നീക്കത്തിനായി പുതുതായി ലഭ്യമാക്കിയ ഇലക്ട്രിക്കല്‍ പിക്ക് അപ് വാന്‍ ഓടിക്കുവാന്‍ താത്പര്യവും പരിചയവും ലൈസന്‍സുമുളള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മതിയായ രേഖകള്‍ സഹിതം മേയ് 29 ന് അകം ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 04734 288621.