സൈക്കോളജി അപ്രന്റിസ് കരാര്‍ നിയമനം
പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 2023-24 വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റിസിനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഈമാസം 12ന് രാവിലെ 11.30ന് പത്തനംതിട്ട ഇലന്തൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 9446437083.
20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ
രണ്ട് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന മഹനീയമായ ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.
പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റേയും പത്തനംതിട്ട കാതോലിക്കറ്റ് കോളജിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ തൊഴിൽമേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു നഗരസഭാ ചെയർമാൻ. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള വാതായനങ്ങൾ തുറന്നിടുന്നതായും അദ്ദേഹം പറഞ്ഞു. 18 നും 55 നും മധ്യേ പ്രായമുള്ള 1300 പേരാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. 54 തൊഴിൽ ദായകരായ കമ്പനികള്‍ 235 പേരെ കണ്ടെത്തുകയും 627 പേരെ ഷേർട്ട് ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. സൗജന്യ രജിസ്ട്രേഷനിലൂടെയാണ് തൊഴിൽ അന്വേഷകർ മെഗാ തൊഴിൽമേളയിൽ പങ്കെടുത്തത്. പത്തനംതിട്ട നഗരസഭാ കൗൺസിലർ കെ. ആർ. അജിത്ത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. സുനിൽ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ എൽ.ജെ. റോസ്മേരി, പത്തനംതിട്ട എംപ്ലോയ്മെൻറ് ഓഫീസർ (വി.ജി) ജെ.എഫ്. സലീം, അടൂർ എംപ്ലോയ്മെൻറ് ഓഫീസർ ജി.രാജീവ്, തിരുവല്ല എംപ്ലോയ്മെൻറ് ഓഫീസർ ഒ.എസ്. ശ്രീകുമാർ, പത്തനംതിട്ട എംപ്ലോയ്മെൻറ് ഓഫീസർ സി.ഖദീജാ ബീവി, മല്ലപ്പള്ളി എംപ്ലോയ്മെന്റ് ഓഫീസർ എ.ഷീജ, പ്ലേസ്മെൻറ് ഓഫീസർ ഇൻചാർജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ആൻസി സാം തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033