കൗമാരം കരുത്താക്കൂ ബോധവത്ക്കരണ പരിപാടി നാളെ (ജൂലൈ 10)
സംസ്ഥാന വനിതാ കമ്മീഷന്റെ കുട്ടികള്‍ക്കുള്ള ‘കൗമാരം കരുത്താക്കു’ പ്രത്യേക ബോധവത്ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂലൈ 10) ഉച്ച കഴിഞ്ഞ് രണ്ടിന് തിരുവല്ല എസ് സി എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിക്കും. വ്യക്തിത്വത്തെ ഹനിക്കുന്ന കാരണങ്ങളെ സ്വയം തിരിച്ചറിയുന്നതിനും ഉന്നതമായ സാമൂഹിക മൂല്യങ്ങളും മാനുഷിക ചിന്തയും വളര്‍ത്തുന്നതിനും സഹായിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി അധ്യക്ഷത വഹിക്കും. തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജ് മുഖ്യാതിഥിയാകും. എന്‍എസ്എസ് വോളന്റിയര്‍ ഡോറ എസ് തോമസ് സാമൂഹിക പ്രതിബദ്ധതാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തിരുവല്ല സര്‍ക്കിള്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എം. ഷിഹാബുദീന്‍ ബോധവത്കരണ ക്ലാസ് നയിക്കും.
മില്‍മ നെയ് കയറ്റുമതി ഉദ്ഘാടനം നാളെ (ജൂലൈ 10)
പത്തനംതിട്ട മില്‍മ ഡയറിയില്‍ ഉല്‍പാദിപ്പിക്കുന്ന നെയ് വിദേശ രാജ്യങ്ങളില്‍ വിപണനം ചെയ്യുന്നതിന് ലൈസന്‍സ് ലഭിച്ചതിന്റെ എക്‌സ്‌പോര്‍ട്ട് ഉദ്ഘാടന കര്‍മം നാളെ (ജൂലൈ 10) ഉച്ചകഴിഞ്ഞ് മൂന്നിന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും. പത്തനംതിട്ട ഡയറി അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കയറ്റുമതിക്കുള്ള ആദ്യ കണ്‍സൈന്‍മെന്റ് കൈമാറ്റം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. ക്ഷീരകര്‍ഷകര്‍ക്കുളള വിവിധ ധനസഹായ പദ്ധതികളുടെ വിതരണോദ്ഘാടനവും നടക്കും. ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, മില്‍മ ഭരണസമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, സഹകാരികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033