നോമിനേഷന്‍ ക്ഷണിച്ചു
വയോജനങ്ങള്‍ക്ക് മികച്ച സേവനം പ്രദാനം ചെയ്തിട്ടുള്ള വ്യക്തികള്‍ , സര്‍ക്കാര്‍/ സര്‍ക്കാര്‍ ഇതരസ്ഥാപനങ്ങള്‍ കലാ കായിക സാസ്‌കാരിക മേഖലയില്‍ പ്രാവിണ്യം തെളിയിച്ചിട്ടുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നിവരില്‍ നിന്നും സംസ്ഥാന വയോസേവന അവാര്‍ഡ് 2023 ലേക്ക് അവാര്‍ഡിനായി നോമിനേഷനുകള്‍ ക്ഷണിച്ചു. നോമിനേഷനുകള്‍ നല്‍കേണ്ട അവസാന തീയതി ജൂലൈ 30.വെബ്സൈറ്റ് www.swd.kerala.gov.in . ഫോണ്‍- 0468-2325168
മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് 2023 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത : പ്ലസ് ടു/ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ്/ഏതെങ്കിലും ഡിപ്ലോമ. httsp://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.വെബ്സൈറ്റ് : www.srccc.in.ഫോണ്‍ : 0468 2351846, 8281411846
ചെറുധാന്യങ്ങളുടെ മൂല്യവര്‍ദ്ധനവില്‍ പരിശീലനം ജൂലൈ 14ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചെറുധാന്യങ്ങള്‍ (മില്ലെറ്റ്സ്), എള്ള് എന്നിവയുടെ സംസ്‌കരണവും മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണവും എന്ന വിഷയത്തില്‍ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ജൂലൈ 14 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ചാണ് പരിശീലനം. മേല്‍ വിഷയത്തില്‍ സംരംഭം ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എഫ്എസ്എസ്എഐ നിയമപ്രകാരം ഭക്ഷ്യഉല്‍പ്പന്ന യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കും മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂലൈ 12 ന് 3.30 മണിക്കുമുമ്പായി 8078572094 / 04692662094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2022-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷന്‍ ക്ഷണിച്ചു. വ്യക്തിഗത പുരസ്‌ക്കാരത്തിനായി അതത് മേഖലകളിലെ 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം(പ്രിന്റ്മീഡിയ), മാധ്യമ പ്രവര്‍ത്തനം(ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം(വനിത), കായികം(പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 10 പേര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. പുരസ്‌ക്കാരത്തിനായി സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. അതാത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാവുന്നതാണ്.പുരസ്‌ക്കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 2023 ജൂലൈ 25.പത്തനംതിട്ട ജില്ലയിലെ അപേക്ഷകള്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ്, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. അപേക്ഷഫോറവും, മാര്‍ഗനിര്‍ദ്ദേശങ്ങളും, ജില്ലായുവജന കേന്ദ്രത്തിലും, (www.ksywb.kerala.gov.in)എന്ന വെബ് സൈറ്റിലും ലഭ്യമാണ്. ഫോണ്‍:0468 2231938 ,9847545970.
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവാ, അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലാതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 2023 ജൂലൈ 25. പത്തനംതിട്ട ജില്ലയിലെ അപേക്ഷകള്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ്, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. അപേക്ഷഫോറവും മാര്‍ഗനിര്‍ദ്ദേശങ്ങളും ജില്ലായുവജന കേന്ദ്രത്തിലും (www.ksywb.kerala.gov.in)എന്ന വെബ് സൈറ്റിലും ലഭ്യമാണ്. ഫോണ്‍:0468 2231938 ,9847545970.
അപേക്ഷ ക്ഷണിച്ചു
പത്തംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടിക വര്‍ഗ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം വരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ( വസ്തു / ഉദ്ദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍) 6 ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക. www.kswdc.org എന്ന വെബ് സൈററില്‍ നിന്നും അപേക്ഷാ ഫാറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫാറം ആവശ്യമായ രേഖകള്‍ സഹിതം പത്തംതിട്ട ഡിസ്ട്രിക്ട് ഓഫീസില്‍ നേരിട്ടോ, ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ജില്ലാ ഓഫീസ്, കണ്ണങ്കര, പത്തംതിട്ട 689645 എന്ന മേല്‍വിലാസത്തിലോ അയക്കാവുന്നതാണ്. ഫോണ്‍: 8281552350,9074389264
കാവുകള്‍ക്ക് ധനസഹായം
കാവുകളുടെ സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സംസ്ഥാന വനം വന്യജീവി വകുപ്പ് നല്‍കുന്ന സാമ്പത്തിക സഹായം ലഭിക്കുന്നതിന് 2023-24 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുളള കാവുകള്‍ക്ക് ആനുകൂല്യം ലഭിക്കും. താല്‍പര്യമുള്ള കാവ് ഉടമസ്ഥര്‍ കാവിന്റെ വിസ്തൃതി. വില്ലേജ് ഓഫീസര്‍ നല്‍കുന്ന വസ്തു കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കരമടച്ച രസീത് (2023-24), ലൊക്കേ ഷന്‍ സ്‌കെച്ച്, ഉടമസ്ഥത സംബന്ധിക്കുന്ന മറ്റുരേഖകള്‍, ഫോട്ടോഗ്രാഫ് എന്നിവ സഹിതം പത്തനംതിട്ട ജില്ലയിലെ എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസ്സിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റില്‍ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. മുന്‍പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.ഫോണ്‍: 8547603707, 8547603708, 0468-2243452. വെബ്‌സൈറ്റ് https://forest.kerala.gov.in/
വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലുളള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്നും വനമിത്ര പുരസ്‌കാരത്തിനുവേണ്ടി കേരള സംസ്ഥാന വനം വന്യജീവിവകുപ്പ് 2023-24 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം അപേക്ഷകര്‍ ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ലഘുവിവരണവും, ഫോട്ടോയും അടങ്ങിയ അപേക്ഷ പത്തനംതിട്ട ജില്ലയിലെ എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസ്സിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റില്‍ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. ഒരിക്കല്‍ ധനസഹായം ലഭിച്ചവര്‍ അടുത്ത 5 വര്‍ഷത്തേക്ക് പുരസ്‌കാരത്തിന് വേണ്ടി അപേക്ഷിക്കുവാന്‍ പാടുളളതല്ല.നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 8547603707, 8547603708, 0468-2243452. വെബ്‌സൈറ്റ് https://forest.kerala.gov.in/
അപേക്ഷ ക്ഷണിച്ചു
മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് ആറു മാസത്തില്‍ കുറയാത്ത കാലയളവില്‍ പങ്കെടുക്കുകയും പരീക്ഷ എഴുതുകയും ചെയ്ത വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സാമ്പത്തിക സഹായത്തിന് സൈനികക്ഷേമ ഓഫീസില്‍ ആഗസ്റ്റ് 20 വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ സൈനിക ഓഫീസര്‍ അറിയിച്ചു. ഫോണ്‍:0468-2961104.
സൈക്കോളജി അപ്രന്റീസ് ഇന്റര്‍വ്യൂ
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 10 എയ്ഡഡ് കോളേജുകളിലേക്ക് സൈക്കോളജി അപ്രന്റിസുമാരെ നിയമിക്കുന്നു. സൈക്കോളജി റെഗുലര്‍ പഠനത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യത. അഞ്ച് ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 17600 രൂപ വേതനവും യാത്രപ്പടിയും ലഭിക്കും. യോഗ്യരായവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂലൈ 18 ന് ഉച്ചയ്ക്ക് ഒരു മണിക്ക് കരുനാഗപ്പള്ളി തഴവ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0476 2864010, 9188900167, 9495308685
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് (ഭരതനാട്യം) കോഴ്‌സിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസമാണ് കാലാവധി. 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31, കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ എക്‌സ് അക്കാഡമി സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 6238070758