Saturday, April 26, 2025 8:43 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍
വനിതാശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം -കാര്‍ (എസി)വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ -8281999053,0468 2329053.

പരിശീലനം ജൂലൈ 20 ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പച്ചമാങ്ങയുടെയും പഴുത്തമാങ്ങയുടെയും സംസ്‌കരണവും മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മ്മാണവും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. ജൂലൈ 20ന് തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. മേല്‍ വിഷയത്തില്‍ തുടര്‍ന്ന് ഉല്‍പന്ന നിര്‍മ്മാണം ചെയ്യുവാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും എഫ്എസ്എസ്എഐ നിയമപ്രകാരം ഭക്ഷ്യഉല്‍പ്പന്ന യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നവരും 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

അഭിമുഖം നാളെ (ജൂലൈ 20)
കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂലൈ 18 ന് നിശ്ചയിച്ചിരുന്ന അഭിമുഖം സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ നാളെത്തേക്ക് (20)മാറ്റി. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10 ന് കോളേജില്‍ അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 9446382096, 9846399026.

സൂക്ഷമസംരംഭ കണ്‍സള്‍ട്ടന്റ് തെരഞ്ഞെടുപ്പ്
ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീബ്ലോക്ക് നോഡല്‍ സൊസൈറ്റി മുഖേന മല്ലപ്പള്ളി ബ്ലോക്കില്‍ നടപ്പാക്കുവാന്‍ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം(എസ്വിഇപി ) പദ്ധതിയിലേക്കായി ഫീല്‍ഡ്തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന്‌സൂക്ഷമസംരംഭകണ്‍സള്‍ട്ടന്റുമാരെ (എംഇസി) തെരെഞ്ഞെടുക്കും. മല്ലപ്പള്ളി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേ പ്രായമുള്ള കുറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം,കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. ഹോണറേറിയം പൂര്‍ണമായുംപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. ചെറുകിട സംരംഭമേഖലകളില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രാഥമികഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലനത്തില്‍പങ്കെടുക്കണം. പൂരിപ്പിച്ചഅപേക്ഷയും,സ്വയംസാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അയല്‍ക്കൂട്ട/ ഓക്സിലറി ഗ്രൂപ്പ് അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസില്‍ ഓഗസ്റ്റ് രണ്ടിനു വൈകിട്ട് അഞ്ചിന് മുന്‍പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മല്ലപ്പള്ളി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം.

ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വളപ്പില്‍ കോഫി വെന്റിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിന് ഭിന്നശേഷി വിഭാഗത്തില്‍പെട്ട വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27 ന് രാവിലെ 11 വരെ. ഫോണ്‍ : 9497713258,0468 2222364.

ക്വട്ടേഷന്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഉണ്ടാകുന്ന ഇമേജ്, സംസ്‌കരിക്കാത്ത പ്ലാസ്റ്റിക്, പേപ്പര്‍ കാര്‍ഡ് ബോര്‍ഡ്, മാലിന്യങ്ങള്‍ ആശുപത്രിയില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യുന്നതിന് തത്പരരായ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 ന് രാവിലെ 11 വരെ. ഫോണ്‍ : 9497713258, 0468 2222364.

സൈക്കോളജി അപ്രന്റിസ് ഇന്റര്‍വ്യൂ
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 10 എയ്ഡഡ് കോളജുകളിലേക്ക് കോളജ് വിദ്യാഭ്യാസ വകുപ്പ് സൈക്കോളജി അപ്രന്റിസുമാരെ നിയമിക്കുന്നു. യോഗ്യത: റെഗുലര്‍ പഠനത്തുലൂടെ എംഎ/എംഎസ്സി സൈക്കോളജി. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം അഭിലഷണീയം. ഒഴിവ് : അഞ്ച് . പ്രതിമാസ വേതനം : 17600. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 22 ന് ഉച്ചയ്ക്ക് 1.30 ന് കരുനാഗപ്പളളി തഴവ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0476 2864010, 9188900167, 9495308685.

പ്രീ ഡിഡിസി യോഗം 24 ന്
ജില്ലാ വികസന സമിതിയുടെ പ്രീ ഡിഡിസി യോഗം ജൂലൈ 24 ന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരും.

ഡോക്ടര്‍ നിയമനം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : എംബിബിഎസ്, മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 21 ന് വൈകുന്നേരം അഞ്ചു വരെ.
ഫോണ്‍ : 6235659410.

ലാപ്ടോപ്പ് വിതരണം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുളള ലാപ്ടോപ്പ് വിതരണം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായ സി.മൈക്കിള്‍, ഇ.ദില്‍ഷാദ്, എംജിഎന്‍ആര്‍ഇജിഎസ് എഇ പിഎന്‍ മനോജ്, അസി. സെക്രട്ടറി(ഇന്‍ചാര്‍ജ്) ജിയാസ്, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ടെന്‍ഡര്‍
പുളിക്കീഴ് ഐസിഡിഎസ് പ്രോജക്ടിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കുട്ടികള്‍ക്ക് നല്‍കുവാനായി പാല്‍, മുട്ട എന്നിവ എത്തിച്ചു നല്‍കുവാന്‍ തയാറുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ജൂലൈ 20 ന് പകല്‍ മൂന്നിന് മുന്‍പായി പുളിക്കീഴ് ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0469-2610016.

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ നിരക്കില്‍വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രതിമാസം 2000 കിലോമീറ്റര്‍ ഓടുന്നതിന് ആവശ്യമായി നിരക്കാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്. 2015 മുതല്‍ രജിസ്ട്രേഷന്‍ ചെയ്ത ടാക്സി പെര്‍മ്മിറ്റ് സെഡാന്‍ മോഡല്‍ വാഹനങ്ങള്‍ക്ക് ക്വട്ടേഷനില്‍ പങ്കെടുക്കാം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 26 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 0468-2322014.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലയിലെ ബിആര്‍സികളില്‍ ഒഴിവുളള എലമെന്ററി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നാളെ (20) രാവിലെ 11 ന് തിരുവല്ല ജില്ലാ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളളവര്‍ രാവിലെ 10 ന് വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. പ്രായം – പരമാവധി 40 വയസ്. ഫോണ്‍ : 0469 2600167.

ടെന്‍ഡര്‍
ഇലന്തൂര്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0468-2362129.

ആയുര്‍വേദ ഫാര്‍മസിസ്റ്റ്
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എച്ച്എംസി നീതി സ്റ്റോറിലേക്ക് ആയുര്‍വേദ ഫാര്‍മസിയോ തതുല്യ വിദ്യാഭ്യാസ യോഗ്യതയോ കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള പത്തനംതിട്ട ജില്ലയിലെ റാന്നി, കോഴഞ്ചേരി താലൂക്കിലുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ ജൂലൈ 22 ന് വൈകുന്നേരം അഞ്ചിന് മുമ്പായി [email protected]
എന്ന ഇ-മെയിലില്‍ അയച്ചു തരണം. ഫോണ്‍ : 04735 231900

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഊട്ടിയിലും കൊടൈക്കനാലിലും വിനോദസഞ്ചാരവാഹനങ്ങള്‍ക്കുള്ള പരിധി ഉയര്‍ത്താന്‍ മദ്രാസ് ഹൈക്കോടതി

0
ചെന്നൈ: ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന വിനോദ സഞ്ചാരവാഹനങ്ങള്‍ക്കുള്ള പരിധി ഉയര്‍ത്താന്‍ മദ്രാസ്...

അനധികൃത സ്വത്ത് സമ്പാദനം ; കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു

0
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ...

നിരോധിത പ്രദേശത്ത് കടന്നുകയറാൻ ശ്രമിച്ച അമേരിക്കൻ വിനോദസഞ്ചാരി അറസ്റ്റിൽ

0
പോർട്ട്ബ്ലെയർ : ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ നിരോധിത പ്രദേശത്ത് കടന്നുകയറാൻ...

ജമ്മുകശ്മീരിലെ പുൽവാമയിൽ രണ്ട് ഭീകരരുടെ വീടുകൾ തകർത്തു

0
ശ്രീനഗര്‍: ജമ്മുകശ്മീരിൽ ഭീകരർക്കെതിരെ നടപടി ശക്തമാക്കി ഭരണകൂടം. പുൽവാമയിൽ രണ്ടു ഭീകരരുടെ...