സംഗീതഭൂഷണം ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സംഗീതഭൂഷണം (ഡിപ്ലോമ ഇന്‍ കര്‍ണാട്ടിക്മ്യൂസിക്) (എസ്ബിഡി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അഥവാ തത്തുല്യം. അപേക്ഷകര്‍ 40 വയസിനു മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ അടിസ്ഥാന വിദ്യാഭ്യാസയോഗ്യത എസ്എസ്എല്‍സി. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 17. ഉയര്‍ന്ന പ്രായപരിധിയില്ല. https://app.srccc.in/registermk എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. https://srccc.in/download എന്ന ലിങ്കില്‍ നിന്നുംഅപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. വിശദവിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്ആര്‍സി ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം:ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33.ഫോണ്‍ നം: 0471 2325101, 8281114464
അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്‌സസ് ഡവലപ്പ്‌മെന്റിന്റെ (ഐഎച്ച്ആര്‍ഡി) കീഴില്‍ കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊട്ടാരക്കരയില്‍ ആരംഭിച്ച പുതിയ അപ്ലൈഡ് സയന്‍സ് കോളജിലേക്ക് 2023-24 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും 750 രൂപ (എസ്.സി,എസ്.റ്റി 250 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ ഐഎച്ച്ആര്‍ഡി വെബ്‌സൈറ്റായ www.ihrd.ac.in ല്‍ ലഭിക്കും.
ലോകജനസംഖ്യാദിനാചരണം ജില്ലാതലഉദ്ഘാടനവും സെമിനാറുംസംഘടിപ്പിച്ചു
ലോകജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി ജില്ലാമെഡിക്കല്‍ഓഫീസ്(ആരോഗ്യം), ആരോഗ്യ കേരളം, പത്തനംതിട്ട ജന്‍ഡര്‍ ജസ്റ്റിസ് ഫോറം ആന്‍ഡ് ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ജനസംഖ്യാദിനാചരണം നടത്തി.ജില്ലാതല ഉദ്ഘാടനം പന്തളം എന്‍എസ്എസ് ട്രെയിനിംഗ് കോളജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി നിര്‍വഹിച്ചു. ജന്‍ഡര്‍ ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.പി.വി.പത്മപ്രിയ അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍സി എച്ച് ഓഫീസര്‍ ഡോ.കെ.കെ.ശ്യാംകുമാര്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി.കെ.അശോക് കുമാര്‍, പന്തളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.നിതിന്‍, എന്നിവര്‍ സംസാരിച്ചു. സന്തോഷത്തിനുംസമൃദ്ധിയ്ക്കും കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ കൊട്ടാങ്ങല്‍.പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ലാവണ്യ,തുമ്പമണ്‍ പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.കെ കൃഷ്ണദാസ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ട്രെയിനിംഗ് കോളജ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അടിസ്ഥാന വിവരങ്ങള്‍ നല്‍കണം
പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് കുളനട ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആര്‍ കോഡ് പതിപ്പിക്കുന്നതിനായി നിയമിച്ച വോളണ്ടിയര്‍മാര്‍ ഗ്യഹ സന്ദര്‍ശനം നടത്തുമ്പോള്‍ ഗ്യഹനാഥന്റെ പേര്, ആധാര്‍, റേഷന്‍ കാര്‍ഡ്, മറ്റ് അടിസ്ഥാന വിവരങ്ങളും നല്‍കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ
പത്തനംതിട്ട ജില്ലയിലെ മറ്റു പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട 18 നും 55 നും മധ്യേ പ്രായമുള്ളവരില്‍ നിന്നും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആറ് മുതല്‍ എട്ട് ശതമാനം പലിശ നിരക്കില്‍ പരമാവധി 15 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ ലഭിക്കും. കാര്‍ഷിക (പശു, ആട്, കോഴി വളര്‍ത്തല്‍), ചെറുകിട വ്യവസായ സേവന മേഖലയില്‍പ്പെട്ട ഓട്ടോറിക്ഷ വാങ്ങുന്നതുള്‍പ്പെടെ വരുമാനദായകമായ ഏതു സംരംഭത്തിനും വായ്പ നല്‍കും.തിരിച്ചടവ് കാലാവധി പരമാവധി 84 മാസം. വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കാവുന്നതാണ്. വിദ്യാഭ്യാസം, ഭവന വായ്പ, ഭവന പുനരുദ്ധാരണ വായ്പ, വിവാഹ ധനസഹായ വായ്പ എന്നീ വായ്പകള്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരത്തിനും പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസിനെ സമീപിക്കണം.
ഫോണ്‍- 04682226111, 2272111.
അഡ്മിഷന്‍ ആരംഭിച്ചു
ചെന്നീര്‍ക്കര ഗവ ഐടിഐയില്‍ ഐഎംസി ക്ക് കീഴില്‍ പ്ലസ് ടു, ബിരുദ യോഗ്യത ഉള്ളവര്‍ക്കായി ചുരുങ്ങിയ ചെലവില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടും കൂടി ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്റ് ടിക്കറ്റിങ് കണ്‍സള്‍ട്ടന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. താല്പര്യം ഉള്ളവര്‍ നേരിട്ട് എത്തി അഡ്മിഷന്‍ എടുക്കണം.
ഫോണ്‍- 8301830093, 9745424281
ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ അഡ്മിഷന്‍
2023-24 അധ്യയന വര്‍ഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും പത്തനംതിട്ട ജില്ലയിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും 25.07.2023 ചൊവ്വാഴ്ച താഴെ പറയും പ്രകാരം നോഡല്‍ പോളിടെക്‌നിക് കോളേജായ വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
രജിസ്‌ട്രേഷന്‍സമയം: രാവിലെ 9.00 മുതല്‍ 11.00 മണി വരെ
പട്ടികജാതി/പട്ടിക വര്‍ഗ്ഗം വിഭാഗത്തില്‍ പെടാത്ത എല്ലാ വിദ്യാര്‍ത്ഥികളും സാധാരണ ഫീസിനു പുറമേ സ്‌പെഷ്യല്‍ ഫീസ് 10,000 രൂപ (പതിനായിരം രൂപ) കൂടി അടയ്‌ക്കേണ്ടതാണ്.
കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (4000 രൂപയും) ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്‌ക്കേണ്ടതാണ്.പി.ടി.എ ഫണ്ട് ക്യാഷ് ആയി നല്‍കേണ്ടതാണ്.സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ പ്രോസ്‌പെകടസില്‍ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം ഫീസ് അടയ്‌ക്കേണ്ടതാണ്.കൂടുതല്‍വിവരങ്ങള്‍ അറിയുന്നതിനായി www.polyadmission.org/let എന്ന വെബ്‌സൈറ്റ്‌സന്ദര്‍ശിക്കുക.
സബ്‌സിഡിയോടെ വായ്പ
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ എന്റെ ഗ്രാമം, പിഎംഇജിപി എന്നീ പദ്ധതികള്‍ പ്രകാരം സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സബ്‌സിഡിയോടു കൂടി പരമാവധി 50 ലക്ഷം രൂപ വരെ വായ്പ നല്‍കും. ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മൊത്തം പദ്ധതി ചെലവിന്റെ 25 ശതമാനവും, പിന്നോക്ക വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും 35 ശതമാനവും, പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്കും 40 ശതമാനവും സബ്‌സിഡി ലഭിക്കും. ഉത്പാദന -സേവന മേഖലകളില്‍ വ്യവസായ യൂണിറ്റുകള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായോ, നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടാം. ഇ.മെയില്‍ : [email protected]. ഫോണ്‍: 0468 2362070.
അപേക്ഷ ക്ഷണിച്ചു
വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലൈ 31 വൈകുന്നേരം അഞ്ചു വരെ. വിദ്യാഭ്യാസ യോഗ്യത: എംബിബിഎസ്, മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ഉണ്ടായിരിക്കണം. ഇ.മെയില്‍: [email protected]. ഫോണ്‍: 6235659410.
സ്‌പോട്ട്അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ്(സ്റ്റാസ്) കോളജില്‍ ബിഎസ്‌സി സൈബര്‍ ഫോറന്‍സിക്‌സ്, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, എംഎസ്‌സി സൈബര്‍ ഫോറന്‍സിക്‌സ്, എം എസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 9446302066 / 7034612362.