സ്വാതന്ത്ര്യദിനാഘോഷ വിജയികള്‍
ഫോഴ്സ് വിത്ത് ആംസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം ഡിഎച്ച്ക്യു സബ് ഇന്‍സ്പെക്ടര്‍ ടി.മോഹനന്‍പിള്ള നയിച്ച ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് പ്ലറ്റൂണിനും രണ്ടാം സമ്മാനം സബ് ഇന്‍സ്പെക്ടര്‍ എസ്. ശ്യാമകുമാരി നയിച്ച ലോക്കല്‍ പോലീസ് വനിതാ പ്ലറ്റൂണിനും ലഭിച്ചു. ഫോഴ്സ് വിത്തൗട്ട് ആംസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. അഭിജിത്ത് നയിച്ച ഫയര്‍ഫോഴ്സ് പ്ലറ്റൂണിനും രണ്ടാം സമ്മാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഒ.എ ശ്യാംകുമാര്‍ നയിച്ച ഫോറസ്റ്റ് പ്ലറ്റൂണിനും ലഭിച്ചു. എന്‍സിസി വിഭാഗത്തില്‍ ഒന്നാം സമ്മാനം കാതോലിക്കേറ്റ് കോളേജും, എസ്പിസി എച്ച്.എസ്.എസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം എസ്എന്‍വിഎച്ച്എസ്എസ് അങ്ങാടിക്കലും, രണ്ടാം സ്ഥാനം പത്തനംതിട്ട ജി.എച്ച്.എസ്.എസും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കടമ്പനാട് വിവേകാനന്ദ എച്ച്.എസ് ഫോര്‍ ഗേള്‍സും രണ്ടാം സ്ഥാനം തണ്ണിത്തോട് സെന്റ് ബെനഡിക്ട് എച്ച്.എസും നേടി. സ്‌കൗട്ട് വിഭാഗത്തില്‍ മൈലപ്ര മൗണ്ട് ബഥനി ഒന്നാം സ്ഥാനവും ചന്ദനപ്പള്ളി റോസ് ഡെയില്‍ എച്ച്.എസ് രണ്ടാം സ്ഥാനവും ഗൈഡ്സ് വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച്.എസ് ഒന്നാം സ്ഥാനവും മൈലപ്ര മൗണ്ട് ബഥനി എച്ച്.എസ് രണ്ടാം സ്ഥാനവും നേടി. സിവില്‍ ഡിഫന്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം പത്തനംതിട്ട സിവില്‍ ഡിഫന്‍സും ടീം കേരള വിഭാഗത്തില്‍ പത്തനംതിട്ട ടീം കേരള ഒന്നാം സ്ഥാനവും നേടി. ബാന്‍ഡ് വിഭാഗത്തില്‍ അടൂര്‍ ഹോളി എയ്ഞ്ചല്‍സ് എച്ച്എസ് ഒന്നാം സ്ഥാനവും ചെങ്ങരൂര്‍ സെന്റ് തെരേസാസ് രണ്ടാം സ്ഥാനവും നേടി. ഡിസ്പ്ലേ വിഭാഗത്തില്‍ അമൃത ബോയ്സ് എച്ച്എസ്എസ് ഒന്നാം സ്ഥാനവും ദേശഭക്തിഗാനാലാപനത്തിന് ചെങ്ങരൂര്‍ സെന്റ് തെരേസാസ് ഒന്നാം സ്ഥാനവും കോന്നി ആര്‍.വി എച്ച്എസ്എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കര്‍ഷക ദിനാചരണം നടത്തും
ഏഴംകുളം ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സഹകരണ ബാങ്കുകളുടേയും സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 17 ന് കര്‍ഷക ദിനമായി ആചരിക്കും. മാങ്കൂട്ടം ബഥേനിയ ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് ചേരുന്ന യോഗം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. എസ് ആശ അധ്യക്ഷത വഹിക്കും. യോഗത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. തുളസീധരന്‍പിള്ള മികച്ച കര്‍ഷകരെ ആദരിക്കും. ടിഷ്യുകള്‍ച്ചര്‍ വാഴകൃഷി എന്ന വിഷയത്തില്‍ വി.എഫ്.പി.സി.കെ പത്തനംതിട്ട ഡെപ്യൂട്ടി മാനേജര്‍ എസ് ദീപ്തി സെമിനാര്‍ നയിക്കും. അടൂര്‍ കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ് കാര്‍ഷിക പദ്ധതികളെക്കുറിച്ചുള്ള വിശദീകരണം നടത്തും. ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ആര്‍. ജയന്‍, കൃഷി ഓഫീസര്‍ കെ. ആര്‍. ചിത്ര, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ബഡ്‌സ് ജില്ലാതല സംഗമം വര്‍ണം 2023 16ന്
കുടുംബശ്രീ ജില്ലാമിഷന്‍ പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ബഡ്‌സ് ഡേ വര്‍ണം 2023 ഓഗസ്റ്റ് 16 പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ രാവിലെ 10 ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണവും ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഭിന്നശേഷി കുട്ടികളുടെ ഹോം തെറാപ്പി എന്ന വിഷയത്തില്‍ കോട്ടയ്ക്കല്‍ വൈദ്യരത്‌നം പി.എസ്. വാരിയര്‍ ആയുര്‍വേദ കോളേജ് കണ്‍സല്‍ട്ടന്റ് റീഹാബിലിറ്റേഷന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ആര്‍.ജെ ധനേഷ് കുമാര്‍ ക്ലാസ് നയിക്കും. ശേഷം കലാവിരുന്നും മാജിക് ഷോയും നടക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033