Wednesday, May 14, 2025 6:20 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സഹായഹസ്തം പദ്ധതി
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള 55 വയസിനുതാഴെ പ്രായമുളള വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്ത് വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയില്‍ 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ധനസഹായം അനുവദിക്കുന്നതിനായി ഓണ്‍ലൈന്‍ വെബ് സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. ഫോണ്‍. 0468 2966649.

സ്പോട്ട് അഡ്മിഷന്‍
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി) കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സിഎഫ്റ്റടികെ) നടത്തുന്ന ബിഎസ്‌സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലെ 2023-26 ബാച്ചിലേക്ക് (എം.ജി യൂണിവേഴ്സിറ്റി അഫിലിയേഷന്‍) മാനേജ്മെന്റ് ക്വാട്ടയില്‍ ഒഴിവുളള ഒരു സീറ്റിലേക്ക് ഇന്ന് (സെപ്തംബര്‍ 08) ന് രാവിലെ 10.30 ന് സ്പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നടത്തുന്നു. ഫോണ്‍ : 0468 2240047, 9846585609.

പ്രവാസികള്‍ക്ക് സംരംഭകത്വ പരിശീലനം
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ സൗജന്യ സംരംഭകത്വപരിശീലന പരിപാടി നടത്തുന്നു. പുതിയതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്തു നിന്ന് തിരികെ എത്തിയവര്‍ക്കുമായി നോര്‍ക്കാ ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ(എന്‍ബിഎഫ്‌സി ) ആഭിമുഖ്യത്തില്‍ ഒക്ടോബറില്‍ പത്തനംതിട്ട ജില്ലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സൗജന്യ ഏകദിന സംരഭകത്വ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 25 ന് മുന്‍പായി എന്‍എഫ്ബിസി യില്‍ ഇമെയില്‍/ ഫോണ്‍ മുഖാന്തിരം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0471-2770534,8592958677.ഇമെയില്‍ : [email protected]/[email protected]

അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ സെപ്തംബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം , ഒരു വര്‍ഷം , ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി , പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.

അധ്യാപക ദിനാചരണം നടത്തി
കൈപ്പട്ടൂര്‍ ജിവിഎച്ച്എസ് സ്‌കൂളില്‍ ഹിന്ദി ക്ലബിന്റെ നേതൃത്വത്തില്‍ അധ്യാപക ദിനാചരണം നടത്തി. കുട്ടികള്‍ അധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. പ്രധാന അധ്യാപിക ടി.സുജ, ആര്‍.ശ്രീദേവിയമ്മ, ആര്‍.ബിന്ദു, പി.എസ് സബിധ തുടങ്ങിയവര്‍ പങ്കെടുത്തു.

സമയം നീട്ടി
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി (ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ) കുടിശിക ഒടുക്കുന്നതിനുളള സമയം നവംബര്‍ 30 വരെ നീട്ടി. കുടിശിക ഒടുക്കുവാനുളള തൊഴിലാളികള്‍ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2320158

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വനംവകുപ്പിനെതിരെ ഭീഷണി മുഴക്കിയ കെ യു ജനീഷ് കുമാര്‍ എംഎല്‍എയെ പിന്തുണച്ച് സിപിഐഎം പത്തനംതിട്ട...

0
പത്തനംതിട്ട: വനംവകുപ്പിനെതിരെ ഭീഷണിമുഴക്കിയ കെ യു ജനീഷ് കുമാര്‍ എംഎല്‍എയെ പിന്തുണച്ച്...

അഭിഭാഷകയെ മർദിച്ച സംഭവം : ബെയ്ലിൻ ദാസിൻ്റെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് ശുപാർശ

0
തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ബെയ്ലിൻ ദാസിൻ്റെ...

ഇടിമിന്നല്‍ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ഇന്നും 15, 18 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും...

തലപോയാലും ജനങ്ങള്‍ക്കൊപ്പം നിലകൊള്ളും ; കോന്നി എം.എല്‍.എ ജനീഷ് കുമാര്‍

0
കോന്നി : തലപോയാലും ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് കോന്നി എം.എല്‍.എ അഡ്വ. കെ.യു...