ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നം. 613/2021) തസ്തികയുടെ 7.09.23 തീയതിയിലെ 20/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു.
സ്വയംതൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിച്ച കേക്ക്, ഐസ്‌ക്രീം എന്നിവയുടെ ആറു ദിവസത്തെ ക്ലാസില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ നാളെ (14) നേരിട്ട് എത്തുക. ഫോണ്‍:8330010232, 04682 270243.
സ്‌കോള്‍ കേരള ഡിസിഎ പ്രവേശന തീയതി നീട്ടി
സ്‌കോള്‍ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ /എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്സ് ഒന്‍പതാം ബാച്ചിന്റെ പ്രവേശന തീയതി സെപ്റ്റംബര്‍ 19 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ 25 വരെയും നീട്ടി. നിശ്ചിത സമയ പരിധിക്കുള്ളില്‍ ഫീസൊടുക്കി www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0471 2342950.
സ്പോട്ട് അഡ്മിഷന്‍
പത്തനംതിട്ട ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സില്‍ എം.എസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചറിനു (എം എസ് സി സുവോളജിക്ക് തുല്യം) സീറ്റൊഴിവ്. ബയോളജിക്കല്‍ സയന്‍സില്‍ ഏതെങ്കിലുമുള്ള ബിരുദമാണ് യോഗ്യത. ഗവണ്‍മെന്റ് അംഗീകൃത ഫീസിളവ് ലഭ്യമാണ്. ഫോണ്‍ : 9497816632, 9447012027.
സ്പോട്ട്അഡ്മിഷന്‍
ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ ക്ലൗഡ് കമ്പ്യൂട്ടിങ് ആന്‍ഡ് ബിഗ് ഡേറ്റ,സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവ് . അര്‍ഹതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നാളെ (14) മുതല്‍ 15 വരെ കോളേജില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ നേരിട്ട് പങ്കെടുത്ത് പ്രവേശനം നേടണം.ഫോണ്‍ -9496231647,9400268086
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033