ടെന്‍ഡര്‍
2023-24 വര്‍ഷത്തില്‍ ശബരിമല മണ്ഡല പൂജ-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിലെ ആരോഗ്യ വകുപ്പിന്റെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഉപയോഗിക്കുന്നതിന് വിവിധയിനം ഓക്സിജന്‍/നൈട്രജന്‍/ കാര്‍ബണ്‍ഡൈ ഓക്സൈഡ് സിലിണ്ടറുകള്‍ നിറച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ സ്റ്റോക്ക് പോയിന്റില്‍ എത്തിക്കുന്നതിന് അംഗീകൃത നിര്‍മാതാക്കള്‍ /വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ അഞ്ചിന് പകല്‍ 12 വരെ. ജില്ലാ മെഡിക്കല്‍ ഓഫീസ് പത്തനംതിട്ട ഫോണ്‍ : 0468 2222642, വെബ്സൈറ്റ് : www.dhs.kerala.gov.in/tenders
വളളം ഉദ്ഘാടനം
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നിര്‍മിച്ച ദുരന്ത നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ടു വാങ്ങിയ വളളത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 23 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുളവൂര്‍ കടവില്‍ നിര്‍വഹിക്കും. ഉത്തൃട്ടാതി ജലമേളയില്‍ എ ബാച്ചില്‍ മൂന്നാം സ്ഥാനം നേടിയ നെടുംപ്രയാര്‍ പളളിയോടത്തിനെയും ബി ബാച്ചില്‍ മൂന്നാം സ്ഥാനം നേടിയ തോട്ടപ്പുഴശേരി പളളിയോടത്തിനെയും ചടങ്ങില്‍ ആദരിക്കും.
ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
2022 വര്‍ഷത്തെ ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ക്ക് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഹരിത വ്യക്തി (കൃഷി ഒഴികെയുളള ജൈവ വൈവിധ്യ രംഗം), മികച്ച സംരക്ഷക കര്‍ഷകന്‍/കര്‍ഷക, മികച്ച സംരക്ഷക കര്‍ഷകന്‍ (മൃഗം/പക്ഷി), ജൈവ വൈവിധ്യ പത്ര പ്രവര്‍ത്തകന്‍ (അച്ചടി മാധ്യമം), ജൈവ വൈവിധ്യ പത്ര പ്രവര്‍ത്തകന്‍ (ദൃശ്യ, ശ്രവ്യ മാധ്യമം), മികച്ച കാവ് സംരക്ഷണ പുരസ്‌കാരം (വ്യക്തി/ട്രസ്റ്റ്), മികച്ച ജൈവ വൈവിധ്യ പരിപാലന സമിതി , ജൈവ വൈവിധ്യ സ്‌കൂള്‍, ജൈവ വൈവിധ്യ കോളജ്, ജൈവ വൈവിധ്യ സംരക്ഷണ സ്ഥാപനം (സര്‍ക്കാര്‍, സഹകരണ, പൊതുമേഖല), ജൈവ വൈവിധ്യ സംരക്ഷണ സ്ഥാപനം(സ്വകാര്യ മേഖല) എന്നീ മേഖലകളില്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. ഫോണ്‍ : 0471 2724740. വെബ്സൈറ്റ് : www.keralabiodiversity.org.
ഡിഎല്‍എഡ് കോഴ്സ് പ്രവേശനം; അഭിമുഖം 25 ന്
2023-25 അധ്യയന വര്‍ഷത്തെ ഡിഎല്‍എഡ് കോഴ്സിന്റെ പ്രവേശനത്തിനായുളള സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലേക്കുളള അഭിമുഖം സെപ്റ്റംബര്‍ 25 ന് രാവിലെ 10 മുതല്‍ പത്തനംതിട്ട വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തുന്നു. ഇന്റര്‍വ്യൂ കാര്‍ഡ് ലഭിച്ചിട്ടുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം കൃത്യസമയത്ത് ഹാജരാകണം.
(സയന്‍സ് : രാവിലെ ഒന്‍പതിന് , കൊമേഴ്സ് : രാവിലെ 10.30 ന്, ഹ്യുമാനിറ്റീസ് : ഉച്ചയ്ക്ക് ഒന്നിന്).
വനിത ഐടിഐയില്‍ സീറ്റ് ഒഴിവ്
ഗവ. ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിച്ച ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഏഴ് സീറ്റും , ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍ ഒരു സീറ്റും ഒഴിവുണ്ട്. ഓഫ്‌ലൈനായി സെപ്റ്റംബര്‍ 23 വരെ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് , ടിസി ,ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരായി അഡ്മിഷന്‍ നേടണം. പ്രായപരിധി ഇല്ല. ഫോണ്‍ : 0468-2259952 , 8281217506 , 9995686848, 8075525879.