Monday, May 12, 2025 9:03 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
ഗവ: ഐ .ടി. ഐ (വനിത) മെഴുവേലിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഏഴ് സീറ്റും ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍ രണ്ട് സീറ്റൊഴിവ്. ഐ.ടി.ഐ പ്രവേശനത്തിന് ഓഫ് ലൈനായി ഒക്ടോബര്‍ 10 വരെ അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് , ടിസി ,ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരായി അഡ്മിഷന്‍ നേടാം. പ്രായപരിധി ഇല്ല.ഫോണ്‍:0468-2259952 , 8281217506 , 9995686848,8075525879

ലേലം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പുതുശേരി എല്‍പിഎസ് സ്‌കൂള്‍ കോമ്പൗണ്ട്, പുതുശേരി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ വെട്ടിയിട്ടിരിക്കുന്ന മാവ്, ബദാം, വട്ട എന്നീ മരങ്ങളുടെ ലേലം ഒക്ടോബര്‍ ഏഴിന് പകല്‍ മൂന്നിന് പഞ്ചായത്ത് ഓഫീസില്‍ നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 9496042609

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികളുടെ നൈപുണ്യ വികസനത്തിനായി കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ സ്റ്റൈപെന്റോടുകൂടിയ ഹ്രസ്വകാല തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍ നടത്തുന്നു. കോഴ്‌സുകളില്‍ പങ്കെടുക്കുന്നതിന് താല്‍പ്പര്യമുള്ള മല്ലപ്പള്ളി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18 നും 35 നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍, ഒക്ടോബര്‍ഏഴിന് വൈകുന്നേരം നാലിനകം മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അപേക്ഷ നല്‍കണം.ഫോണ്‍ : 0469-2785434.

ടെന്‍ഡര്‍
കോന്നി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ടിലേക്ക് കരാര്‍ വ്യവസ്ഥയില്‍ വാഹനം നല്‍കുന്നതിന് തയാറുളള വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0468 2333037.

റാങ്ക് പട്ടിക റദ്ദാക്കി
പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് (കാറ്റഗറി നം.539/2016) തസ്തികയിലേക്ക് 09.07.2019 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 387/2019/എസ്എസ് മൂന്ന് നമ്പര്‍ റാങ്ക് പട്ടികയുടെ നിശ്ചിത കാലാവധിയായ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുകയും ദീര്‍ഘിപ്പിച്ച കാലാവധി 10/07/2023 തീയതിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തതിനാല്‍ ഈ റാങ്ക് പട്ടിക 11.07.2023 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 10.07.2023 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയിരിക്കുന്നുവെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

റാങ്ക് പട്ടിക റദ്ദാക്കി
പോലീസ് വകുപ്പിലെ വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി മൂന്ന് ബറ്റാലിയന്‍) (ഫസ്റ്റ് എന്‍.സി.എ- ധീവര), (കാറ്റഗറി നമ്പര്‍.41/2016) തസ്തികയിലേക്ക് 10480 – 18300 രൂപ ശമ്പള നിരക്കില്‍ 06.03.2017 തീയതിയില്‍ നിലവില്‍ വന്ന 284/2017/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 15.10.2018 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും ഈ റാങ്ക് പട്ടികയില്‍ നിന്നും ധീവര വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമനശുപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 16.10.2018 പൂര്‍വാഹ്നം മുതല്‍ റദ്ദാക്കിയതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

റാങ്ക് പട്ടിക റദ്ദാക്കി
പോലീസ് വകുപ്പിലെ വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി മൂന്ന് ബറ്റാലിയന്‍) (ഫസ്റ്റ് എന്‍.സി.എ- എല്‍സി/എഐ) (കാറ്റഗറി നമ്പര്‍.36/2016) തസ്തികയിലേക്ക് 10,480 – 18,300/ രൂപ ശമ്പള നിരക്കില്‍ 06.03.2017 തീയതിയില്‍ നിലവില്‍ വന്ന 281/2017/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും അവസാനമായി നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 15.10.2018 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും ഈ റാങ്ക് പട്ടികയില്‍ നിന്നും എല്‍സി /എഐ വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 16.10.2018 പൂര്‍വാഹ്നം മുതല്‍ റദ്ദാക്കിയതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

റാങ്ക് പട്ടിക റദ്ദാക്കി
പോലീസ് വകുപ്പിലെ വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി മൂന്ന് ബറ്റാലിയന്‍) (ഫസ്റ്റ് എന്‍.സി.എ- മുസ്ലീം) (കാറ്റഗറി നമ്പര്‍.37/2016) തസ്തികയിലേക്ക് 10,480 – 18,300/ രൂപ ശമ്പള നിരക്കില്‍ 06.03.2017 തീയതിയില്‍ നിലവില്‍ വന്ന 282/2017/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥികളെല്ലാവരും 18.09.2017 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും ഈ റാങ്ക് പട്ടികയില്‍ നിന്നും മുസ്ലീം വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 19.09.2017 പൂര്‍വാഹ്നം മുതല്‍ റദ്ദാക്കിയതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

റാങ്ക് പട്ടിക റദ്ദാക്കി
പോലീസ് വകുപ്പിലെ വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി മൂന്ന് ബറ്റാലിയന്‍) (ഫസ്റ്റ് എന്‍.സി.എ- ഒഎക്സ്) (കാറ്റഗറി നമ്പര്‍.40/2016) തസ്തികയിലേക്ക് 10,480 – 18,300/ രൂപ ശമ്പള നിരക്കില്‍ 06.03.2017 തീയതിയില്‍ നിലവില്‍ വന്ന 283/2017/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികയില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 18.09.2017 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും ഈ റാങ്ക് പട്ടികയില്‍ നിന്നും ഒഎക്സ് വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 19.09.2017 പൂര്‍വാഹ്നം മുതല്‍ റദ്ദാക്കിയതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

സിസ്റ്റം അനലിസ്റ്റ്/ജൂനിയര്‍
റിസര്‍ച്ച് ഫെല്ലോ ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസില്‍ സിസ്റ്റം അനലിസ്റ്റ്/ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്ക് ഒക്ടോബര്‍ 18ന് രാവിലെ ഒമ്പതിന് വോക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. വിശദവിവരങ്ങള്‍ക്ക് www.iccs.res.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപറേഷൻ സിന്ദൂർ കോടിക്കണക്കിന് ജനങ്ങളുടെ മനോവികാരത്തിൻ്റെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി...

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍ പിഎസ്‌സി അഭിമുഖം

0
പത്തനംതിട്ട : ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍...

യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം : ആശുപത്രിയുടെ ക്ലിനിക്കല്‍ ലൈസന്‍സ് റദ്ദാക്കി

0
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് അടിവയറ്റിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍...

റാന്നിക്ക് ലഭിച്ച മൊബൈൽ വെറ്റിനറി പോളി ക്ലിനിക് പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു

0
റാന്നി: റാന്നിക്ക് ലഭിച്ച മൊബൈൽ വെറ്റിനറി പോളി ക്ലിനിക് പ്രമോദ് നാരായൺ...