കോന്നി താലൂക്ക് വികസന സമിതി യോഗം ഏഴിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ ഏഴിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ലൈസന്‍സ് എടുക്കണം
കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നിയമാനുസരണ ലൈസന്‍സ് ഇല്ലാതെയും ലൈസന്‍സ് പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഒക്ടോബര്‍ 15 ന് അകം ലൈസന്‍സ് എടുക്കണം. അല്ലാത്തപക്ഷം പരിശോധനയുടെ അടിസ്ഥാനത്തില്‍ പിഴ ചുമത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണം, ഡാറ്റ എന്‍ട്രി എന്നിവയ്ക്കായി ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ /ഐടിഐ സര്‍വേയര്‍. അപേക്ഷയും അനുബന്ധ രേഖകളും പഞ്ചായത്ത് ഓഫീസില്‍ ഒക്ടോബര്‍ 13 ന് വൈകുന്നേരം നാലിനു മുമ്പായി ലഭിക്കണം. ഫോണ്‍: 04735-240230.
അധ്യാപക ഒഴിവ്
കൈപ്പട്ടൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ എച്ച്.എസ്.ടി ഇംഗ്ലീഷിന് അധ്യാപക ഒഴിവ്. ഒക്ടോബര്‍ ആറിന് രാവിലെ 11 ന് അഭിമുഖം സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 0468 2350548.
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
കോന്നി ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോന്നിയില്‍ ആരംഭിക്കുന്ന എന്‍ട്രി ഹോമിലേക്ക് 45 വയസ് വരെ പ്രായമുളള സൈക്കോളജിയില്‍ പി.ജി ഉളള (പാര്‍ട്ട് ടൈം) വനിതാ ഉദ്യോഗാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിനുളള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11 ന് കോന്നി ചൈനാമുക്കിന് സമീപമുളള ടി.വി.എം ഹോസ്പിറ്റല്‍ കോമ്പൗണ്ട് എന്‍ട്രി ഹോം ഓഫീസില്‍ നടക്കും. താത്പര്യമുളളവര്‍ കൂടിക്കാഴ്ചയ്ക്കായി അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ : 8075534610
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033