Thursday, July 3, 2025 12:16 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഉദ്ഘാടനം നാളെ (10)
സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷിക്കാരായ ഗുണഭോക്താക്കള്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് നാളെ (10) വൈകുന്നേരം നാലിന് തിരുവല്ല സത്രം കോംപ്ലെക്‌സില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍
സെലക്ട് ലിസ്റ്റ് പരിശോധിക്കാന്‍ അവസരം
പത്തനംതിട്ട ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും 2024-2026 വര്‍ഷം അറിയിക്കാന്‍ സാധ്യതയുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി താത്കാലിക സെലക്ട് ലിസ്റ്റ് തയാറാക്കി. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ട് ഹാജരായോ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ലിസ്റ്റ് പരിശോധിക്കാം. സെലക്ട് ലിസ്റ്റുകള്‍ സംബന്ധിച്ച എന്തെങ്കിലും പരാതികള്‍ ഉള്ള പക്ഷം നവംബര്‍ 10നു മുമ്പായി രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്‌മെന്റ് എക്സ്ഞ്ചില്‍ നേരിട്ട് ഹാജരായി രേഖാമൂലം അപേക്ഷ സമര്‍പ്പിക്കണമെന്ന് പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222745.

സീനിയോറിറ്റി ലിസ്റ്റുകള്‍ പരിശോധിക്കാന്‍ അവസരം
തിരുവല്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2024-26 കാലയളവില്‍ അറിയിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി വിവിധ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ കരട് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലെ വ്യൂ സീനിയോറിറ്റി ലിസ്റ്റ് എന്ന ടാബ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ലിസ്റ്റുകള്‍ പരിശോധിക്കാം. ലിസ്റ്റില്‍ മേലുള്ള ആക്ഷേപങ്ങള്‍ നവംബര്‍ ഏഴിന് മുമ്പായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് രേഖാമൂലമോ വെബ്സൈറ്റു വഴിയോ നല്‍കണമെന്ന് തിരുവല്ല എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0469 2600843

സെലക്ട് ലിസ്റ്റ് പരിശോധിക്കാന്‍ അവസരം
2024-26 കാലയളവില്‍ റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അറിയിക്കപ്പെടുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായുളള ഉദ്യോഗാര്‍ഥികളുടെ താല്‍ക്കാലിക സെലക്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ്(കേരളം) വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് നാളെ (ഒക്ടോബര്‍ 10) മുതല്‍ സെലക്ട് ലിസ്റ്റ്കള്‍ പരിശോധിക്കാം. ഈ ലിസ്റ്റുകള്‍ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം നവംബര്‍ 10 ന് വൈകിട്ട് അഞ്ചിന് മുമ്പായി ഓഫീസില്‍ നേരിട്ട് ഹാജരായോ വെബ്സൈറ്റ് മുഖേനയോ പരാതി സമര്‍പ്പിക്കാമെന്ന് റാന്നി എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 224388

തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സുകള്‍ക്ക് സീറ്റ് ഒഴിവ്
എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന, ഡിഗ്രി പാസായവര്‍ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവണ്‍മെന്റ് അംഗീകൃത പി.ജി.ഡി.സി.എ, പ്ലസ് ടു പാസായവര്‍ക്കായി ആറു മാസം ദൈര്‍ഘ്യമുള്ള ഡി.സി.എ (എസ്), എസ്.എസ്.എല്‍.സി പാസായവര്‍ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡി.സി.എ എന്നീ കോഴ്സുകളിലേക്ക് സീറ്റ് ഒഴിവുണ്ട്. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി/എസ്.റ്റി/ഒ.ഇ.സി കുട്ടികള്‍ ഫീസ് അടക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ എല്‍.ബി.എസ് സബ്സെന്റര്‍ ഓഫീസുമായി നേരിട്ടോ 9947123177 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

ലോഗോ ക്ഷണിച്ചു
സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിനത്തോടനുബന്ധിച്ചുള്ള ശിശുദിനാഘോഷം 2023 ലേക്ക് കുട്ടികളില്‍ നിന്നും ലോഗോ ക്ഷണിച്ചു. എട്ടു മുതല്‍ 14 വയസ് വരെയുള്ള സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് പങ്കെടുക്കാം. എന്‍ട്രികള്‍ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം ഒക്ടോബര്‍ 12-നകം നേരിട്ടോ, തപാല്‍, ഇ- മെയില്‍ മുഖേനെയോ സമര്‍പ്പിക്കണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍ അരുണ്‍ ഗോപി അറിയിച്ചു. കുട്ടികള്‍ക്കിണങ്ങിയ ലോകം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ ശിശുദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക. വിലാസം: ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനം, തൈക്കാട്, തിരുവനന്തപുരം-695014 ഫോണ്‍ : 9847464613. ഇ- മെയില്‍ : [email protected]

ഓംബുഡ്സ്മാന്‍ സിറ്റിംഗ് 12 ന്
മഹാത്മാ ഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഒക്ടോബര്‍ 12 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി.രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍ : 9447556949.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് നല്‍കി വരുന്ന ഉപരിപഠനത്തിനായുളള സ്‌കോളര്‍ഷിപ്പ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം മാര്‍ക്കോടെ എസ്.എസ്. എല്‍.സി പാസായവര്‍ക്ക് ഹയര്‍ സെക്കന്‍ഡറിതല കോഴ്സുകള്‍ക്കും മെഡിക്കല്‍, എഞ്ചിനീയറിംഗ്, നഴ്സിംഗ് ബിരുദം, പാരാമെഡിക്കല്‍ ബിരുദം, പോളിടെക്നിക് ത്രിവത്സര കോഴ്സുകള്‍, ബിരുദ കോഴ്സുകള്‍, ബിരുദാനന്തര ബിരുദ കോഴ്സുകള്‍, എംബിഎ, എംസിഎ തുടങ്ങിയ റഗുലര്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കും ഉപരിപഠന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാ ഫോം പത്തനംതിട്ട ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222709.

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കേരളോത്സവം
മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഒക്ടോബര്‍ 14,15 തീയതികളില്‍ നടത്തും. ഒക്ടോബര്‍ 12 വരെ രജിസ്ട്രേഷന്‍ ചെയ്യാമെന്ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2300223

അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സ് 10-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകളുണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 25. ഫോണ്‍: 0484-2422275, 8281360360 (കൊച്ചി സെന്റര്‍), 0471-2726275, 9447225524 (തിരുവനന്തപുരം സെന്റര്‍).

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....